"കേരളം ഭരിക്കുന്നത് ഞങ്ങൾ"; തലശേരിയിൽ പൊലീസുകാരെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസ്

മണോളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൊലീസിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു എന്നാണ് സിപിഎം പ്രവർത്തകർക്കെതിരെ കേസ്
"കേരളം ഭരിക്കുന്നത് ഞങ്ങൾ"; തലശേരിയിൽ പൊലീസുകാരെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസ്
Published on
Updated on

കണ്ണൂർ തലശേരിയിൽ പൊലീസുകാരെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസ്. മണോളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൊലീസിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു എന്നാണ് സിപിഎം പ്രവർത്തകർക്കെതിരെ കേസ്.

കേരളം ഭരിക്കുന്നത് ഞങ്ങളാണെന്ന് പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. കാവിൽ കളിക്കാൻ നിന്നാൽ ഒറ്റയെണ്ണം തലശേരി സ്റ്റേഷനിൽ കാണില്ലെന്ന് സിപിഎം ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ആക്രമണത്തിൽ തലശേരി എസ്ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് പരിക്കുണ്ട്.

ഏഴ് സിപിഎം പ്രവർത്തകർക്കെതിരെ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സിപിഎം - ബിജെപി സംഘർഷം തടയുന്നതിനിടെയായിരുന്നു
പൊലീസുകാർക്ക് മർദനം.

News Malayalam 24x7
newsmalayalam.com