സിപിഎമ്മിന് പങ്കില്ല, കോൺഗ്രസ് നേതാക്കൾ പരിശോധനയിൽ സഹകരിക്കാത്തത് ഒളിച്ചുവയ്ക്കാനുള്ളതു കൊണ്ട്; പാലക്കാട് ഹോട്ടലിലെ റെയ്ഡിൽ പ്രതികരിച്ച് ഇടതു നേതാക്കൾ

പാലക്കാട്ടെ പൊലീസ് റെയ്ഡിൽ വനിതാ നേതാക്കൾക്ക് പരാതി ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലൻ. തെരഞ്ഞെടുപ്പ് കാലത്ത് പരിശോധനകൾ സാധാരണം
സിപിഎമ്മിന് പങ്കില്ല, കോൺഗ്രസ് നേതാക്കൾ പരിശോധനയിൽ സഹകരിക്കാത്തത് ഒളിച്ചുവയ്ക്കാനുള്ളതു കൊണ്ട്; പാലക്കാട് ഹോട്ടലിലെ റെയ്ഡിൽ പ്രതികരിച്ച് ഇടതു നേതാക്കൾ
Published on


പാലക്കാട് ഹോട്ടലിൽ നടന്ന പൊലീസ് റെയിഡിനെതിരെ പ്രതികരിച്ച കോൺഗ്രസ് നേതാക്കളെ തള്ളി സിപിഎം നേതാക്കൾ. പാലക്കാട് നടന്നത് തെരഞ്ഞെടുപ്പ് കാലത്തെ സാധാരണ പരിശോധനയെന്ന് മന്ത്രി എംബി രാജേഷ്.സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം ടി.വി രാജേഷിൻ്റെ മുറിയും പരിശോധിച്ചിട്ടുണ്ട്.ഇതിൽ എന്തിനാണ് പരിഭ്രമം.പരിശോധന അട്ടിമറിച്ചതിൽ ദുരൂഹതയുണ്ടെന്നും എംബി രാജേഷ് ആരോപിച്ചു.

പാലക്കാട്ടെ പൊലീസ് റെയ്ഡിൽ വനിതാ നേതാക്കൾക്ക് പരാതി ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലൻ. തെരഞ്ഞെടുപ്പ് കാലത്ത് പരിശോധനകൾ സാധാരണം. വനിതാ പൊലീസ് ഇല്ലാത്തത് സാങ്കേതിക പ്രശ്നം മാത്രമെന്നും സിസിടിവി ദൃശ്യങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്നും എകെ ബാലൻ പറഞ്ഞു.

റെയ്ഡിൽ സിപിഐഎമ്മിനോ എൽഡിഎഫിനോ പങ്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. തെരഞ്ഞെടുപ്പ് കാലത്ത് സാധാരണ നടക്കാറുള്ള പരിശോധനയാണ് നടന്നത്. എന്നാൽ വനിത പൊലീസ് എത്തിയിട്ടും ഷാനിമോൾ ഉസ്മാൻ പരിശോധനയോട് സഹകരിച്ചില്ലെന്നും സുരേഷ് ബാബു ആരോപിച്ചു.

പൊലീസ് റെയ്ഡിൽ രാഷ്ട്രീയ ആരോപണങ്ങൾ തള്ളി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ രംഗത്തുവന്നു. നടന്നത് പൊളിറ്റിക്കൽ സ്റ്റണ്ട് എന്ന ആരോപണം തെറ്റ്.എന്തെങ്കിലും ഒളിച്ചുവക്കാൻ ഉള്ളതുകൊണ്ടായിരിക്കാം പരിശോധനയോട് സഹകരിക്കാതിരുന്നത്. കോൺഗ്രസിന് പരാജയ ഭീതിയെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

പാലക്കാട് പൊലീസ് നടത്തിയത് സ്വാഭാവിക പരിശോധനയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി പ്രതികരിച്ചു. കള്ളപ്പണം എത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. യുഡിഎഫ് നേതൃത്വം കള്ളപ്പണം വച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചാൽ ആരാണെന്ന് നോക്കിയല്ല കേരള പൊലീസ് വാതിൽ മുട്ടുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു.

രണ്ടു എം പി മാർ നിയമപരമായ പരിശോധന തടസ്സപ്പെടുത്തിയെന്നും സമഗ്രമായ അന്വേഷണം നടത്തണം എന്നും എംപി  എ. എ. റഹീം പറഞ്ഞു.


കള്ളപ്പണ ആരോപണത്തിൻ്റെ പേരിൽ കോൺഗ്രസ് നേതാക്കളുടെ മുറിയിൽ ഇന്നലെ രാത്രിയോടെ നടത്തിയ പരിശോധന ഏറെ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. എന്നാൽ മിന്നൽ പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നതാണ് ഇന്നലെ പാലക്കാട് കെപിഎം ഹോട്ടലിൽ വച്ച് നടന്ന സംഭവവികാസങ്ങൾ. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com