'അൻവർ ശ്രമിക്കുന്നത് മുസ്ലീം വിരുദ്ധത സൃഷ്ടിക്കാൻ, എംഎൽഎയായത് സിപിഎമ്മിന്റെ സംഘടന ശേഷിക്കൊണ്ട്'; ഇ.എന്‍. മോഹന്‍ദാസ്

നിലമ്പൂർ മണ്ഡലത്തിൽ വേഗതയിലുള്ള വികസന പ്രവർത്തനം നടക്കാത്തത് അൻവറിൻ്റെ കഴിവുകേടാണെന്നും ഇ.എന്‍. മോഹന്‍ദാസ് ആരോപിച്ചു
'അൻവർ ശ്രമിക്കുന്നത് മുസ്ലീം വിരുദ്ധത സൃഷ്ടിക്കാൻ, എംഎൽഎയായത് സിപിഎമ്മിന്റെ  സംഘടന ശേഷിക്കൊണ്ട്'; ഇ.എന്‍. മോഹന്‍ദാസ്
Published on



പി. വി. അൻവർ എംഎൽഎയ്ക്കെതിരെ വിമർശനവുമായി സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്. തീവ്രവർഗീയത പറഞ്ഞു മുസ്ലീം വിരുദ്ധത സൃഷ്ടിക്കാനാണ് അൻവർ ശ്രമിക്കുന്നത്. നിലമ്പൂർ മണ്ഡലത്തിൽ വേഗതയിലുള്ള വികസന പ്രവർത്തനം നടക്കാത്തത് അൻവറിൻ്റെ കഴിവുകേടാണെന്നും ഇ.എന്‍. മോഹന്‍ദാസ് ആരോപിച്ചു.

ALSO READ: ടി.കെ. ഹംസ മുതല്‍ അന്‍വർ വരെ; മലപ്പുറത്തെ സിപിഎമ്മിന്‍റെ 'സ്വതന്ത്ര' പരീക്ഷണങ്ങള്‍

ജില്ലയിലാകെ വികസനം നടക്കുന്നുണ്ട്. എംഎൽഎ എന്ന നിലയിൽ അൻവർ വകുപ്പ് മന്ത്രിമാരെ കണ്ട് പദ്ധതികൾ വേഗത്തിലാക്കുന്നില്ല. ആദ്യ അഞ്ച് വർഷം അൻവർ സമ്പൂർണ പരാജയമായിരുന്നു. മണ്ഡലത്തിൽ നിൽക്കാൻ അൻവറിന് സമയമില്ല. ബിസിനസ്സുമായി അദ്ദേഹം വിദേശത്തായിരുന്നുവെന്നും ഇ.എന്‍. മോഹന്‍ദാസ് പറഞ്ഞു.

വീണ്ടും മത്സരിക്കാൻ അവസരം കൊടുത്തത് തെറ്റുതിരുത്തും എന്നറിയിച്ചതുകൊണ്ടാണ്. കഴിഞ്ഞ 55 വർഷമായി താൻ സിപിഎമ്മിൽ പ്രവർത്തിക്കുന്നയാളാണ്. സിപിഎം സംഘടന ശേഷിയുടെ പ്രവർത്തനഫലമാണ് അൻവറിൻ്റെ മണ്ഡലത്തിലെ വിജയമെന്നും ഇ.എന്‍. മോഹന്‍ദാസ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com