
തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. സിപിഎം ശ്രീകാര്യം ബ്രാഞ്ച് സമ്മേളനത്തിലാണ് കയ്യാങ്കളിയുണ്ടായത്. സമ്മേളനത്തിൽ ഏരിയ സെക്രട്ടറിയെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ഒരു വിഭാഗം ആരോപിച്ചതോടെയാണ് സംഭവം ഉണ്ടായത്.
ഏരിയാ സെക്രട്ടറിയെ പിന്തുണക്കുന്നവരും എതിർക്കുന്നവരും തമ്മിലായിരുന്നു പോർവിളി നടന്നത്. തുടർന്ന് ശ്രീകാര്യം ബ്രാഞ്ച് സമ്മേളനം നിർത്തിവെച്ചു. കൂടാതെ ശ്രീകാര്യം ലോക്കൽ കമ്മിറ്റിയിലെ എല്ലാ ബ്രാഞ്ച് സമ്മേളനങ്ങളും മാറ്റിവയ്ക്കുകയും ചെയ്തു.