ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോലും ജില്ലാ കമ്മിറ്റി സംഘടനാ ജോലി ചെയ്തില്ല; പത്തനംതിട്ട സിപിഎം നേതൃത്വത്തിനെതിരെ എം.വി. ഗോവിന്ദന്‍

ചർച്ചകൾ പുറത്തു വരുമെന്ന് കരുതി മിണ്ടാതിരിക്കാനാവില്ല. പരിശോധിച്ചു മറുപടി നൽകാൻ ജില്ലാ കമ്മിറ്റിക്ക് കൈമാറുന്ന മിക്ക പരാതികളിലും നടപടിയില്ല', എം.വി. ഗോവിന്ദൻ പറഞ്ഞു
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോലും ജില്ലാ കമ്മിറ്റി സംഘടനാ ജോലി ചെയ്തില്ല; പത്തനംതിട്ട സിപിഎം നേതൃത്വത്തിനെതിരെ 
എം.വി. ഗോവിന്ദന്‍
Published on

പത്തനംതിട്ട ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോലും ജില്ലാ കമ്മിറ്റി സംഘടനാ ജോലി ചെയ്തില്ല. അത് സംസ്ഥാന കമ്മിറ്റിയുടെ പരിശോധനയിൽ വ്യക്തമായെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ജില്ലാ സമ്മേളനത്തിലെ ചർച്ചക്കുശേഷമുള്ള മറുപടിയിലാണ് എം.വി ഗോവിന്ദൻ്റെ പ്രതികരണം.

"സിപിഎമ്മിന് പരമ്പരാഗത വോട്ടു കുറയുന്നത്, ബിജെപിക്ക് ലഭിക്കുന്ന വോട്ട് വർധനവാണെന്നതിന് ഉദാഹരണമാണ്. അതിനെ ആലങ്കാരിക പദപ്രയോഗങ്ങളിലൂടെ വിലയിരുത്തിയിട്ട് കാര്യമില്ല. ചർച്ചകൾ പുറത്തു വരുമെന്ന് കരുതി മിണ്ടാതിരിക്കാനാവില്ല. പരിശോധിച്ചു മറുപടി നൽകാൻ ജില്ലാ കമ്മിറ്റിക്ക് കൈമാറുന്ന മിക്ക പരാതികളിലും നടപടിയില്ല', എം.വി. ഗോവിന്ദൻ പറഞ്ഞു.

അതേസമയം നവീൻ ബാബുവിൻ്റെ കുടുംബത്തിനു ഒപ്പമാണ് പാർട്ടി എന്ന് എം. വി. ഗോവിന്ദൻ ജില്ലാ സമ്മേളനത്തിലും ആവർത്തിച്ചു. സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍ പാര്‍ട്ടി മേല്‍വിലാസം ഉപയോഗിച്ച് ശുദ്ധ അസംബന്ധം പറയുന്നുവെന്നും, നിലപാട് പറയാൻ മോഹനനെ പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ലെന്നും എം.വി ഗോവിന്ദൻ അറിയിച്ചു. അയാള്‍ സിപിഐ ആണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് പാര്‍ട്ടി പ്രവർത്തകനാണെന്ന് അറിഞ്ഞതെന്നും, എം.വി ഗോവിന്ദൻ പറഞ്ഞു.


ഇ.പി. ജയരാജൻ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവന നടത്തിയെന്നും, എൽഡിഎഫ് കൺവീനർ എന്ന നിലയിൽ ഇ.പി. വീഴ്ച വരുത്തിയെന്നുംഈ കാരണങ്ങളെല്ലാം വിലയിരുത്തിയാണ് അദ്ദേഹത്തെ ചുമതലയില്‍ നിന്നും മാറ്റിയതെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com