പിആർ വിവാദം: സിപിഎമ്മിൻ്റെ വിശദീകരണം ഇന്നുണ്ടാകും

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സംസ്ഥാന കമ്മിറ്റിയോഗം വിശദമായി ചർച്ചചെയ്യും
പിആർ വിവാദം: സിപിഎമ്മിൻ്റെ വിശദീകരണം ഇന്നുണ്ടാകും
Published on

മുഖ്യമന്ത്രിയുടെ മലപ്പുറം വിവാദ പരാമർശത്തിൽ സിപിഎമ്മിന്റെ വിശദീകരണം ഇന്നുണ്ടാകും. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സംസ്ഥാന കമ്മിറ്റിയോഗം വിശദമായി ചർച്ചചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന് പൂർണ സംരക്ഷണം ഒരുക്കാനാകും പാർട്ടി തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപായി അൻവർ ഉയർത്തിയ വിവാദങ്ങളെ മറികടക്കാം എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ ധാരണ.

മുഖ്യമന്ത്രിയോ, ഓഫീസോ അഭിമുഖത്തിന് പിആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ല എന്ന വിശദീകരണമാവും സിപിഎം നൽകുക. പി.വി. അൻവറുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയ നേരിടലാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. അൻവറിന്റെ പൊതുപരിപാടികളിൽ പാർട്ടി അംഗങ്ങൾ കാര്യമായി പങ്കെടുത്തിട്ടില്ല എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് അൻവർ ഉയർത്തിയ വിവാദങ്ങളെ മറികടക്കാമെന്ന വിലയിരുത്തലാണ് സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ഉണ്ടായത്.

അതേസമയം നിയമസഭാ സമ്മേളനം ആരംഭിച്ചതോടെ സർക്കാരും അൻവറും തമ്മിലുള്ള പോര് മുറുകുകയാണ്. നിയമസഭയിൽ പ്രതിപക്ഷത്തോടൊപ്പം ഇരിക്കാൻ താൻ തയ്യാറല്ലെന്നും നിയമപരമായി പരിശോധിക്കുമെന്നും പി.വി. അൻവർ എംഎൽഎ വ്യക്തമാക്കി. സീറ്റ് ഇല്ലെങ്കിൽ തറയിൽ ഇരിക്കാനും തയ്യാറാണെന്നും അൻവർ പറയുന്നു. സിപിഎം തന്നെ പ്രതിപക്ഷത്തേക്ക് മാറ്റിയെങ്കിൽ അതിൻ്റെ ഉത്തരവാദിത്തം അവർക്ക് തന്നെയാണ്. ചൊവ്വാഴ്ചയ്ക്ക് ശേഷം മാത്രമേ നിയമസഭയിലേക്ക് പോവുകയുള്ളൂവെന്നും അൻവർ പറഞ്ഞു.

പിആർ ഏജൻസി പറയുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖർ പി.ശശിയും എ.ആർ അജിത് കുമാറുമാണ്. എഡിജിപിയെ കൂടുതൽ സമയവും ഇരിക്കുന്നത് പി. ശശിയുടെ ഓഫീസിലാണ്. എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നത് നാടകമാണ്. സസ്‌പെൻഷനാണ് വേണ്ടത്. പാർട്ടിയും സർക്കാരും എങ്ങനെ പോകണമെന്ന് തീരുമാനിക്കുന്നത് പിണറായി വിജയനാണെന്നും അൻവർ പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com