ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍; അംഗത്വ കാര്‍ഡ് പങ്കുവെച്ച് ഭാര്യ റിവാബ

താരത്തിന്‍റെ ഭാര്യയും ബിജെപി എംഎല്‍എയുമായ റിവാബ ഇരുവരുടെയും അംഗത്വ കാര്‍ഡുകളുടെ ചിത്രം എക്സില്‍ പങ്കുവെച്ചു
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍; അംഗത്വ കാര്‍ഡ് പങ്കുവെച്ച് ഭാര്യ റിവാബ
Published on

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. താരത്തിന്‍റെ ഭാര്യയും ബിജെപി എംഎല്‍എയുമായ റിവാബ ഇരുവരുടെയും അംഗത്വ കാര്‍ഡുകളുടെ ചിത്രം എക്സില്‍ പങ്കുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അംഗത്വം പുതുക്കികൊണ്ട് സെപ്റ്റംബര്‍ രണ്ടിന് ദേശീയ അധ്യക്ഷന്‍ അംഗത്വ വിതരണ ക്യാംപെയ്ന് തുടക്കമിട്ടിരുന്നു.

രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ 2019 മുതല്‍ ബിജെപി അംഗമാണ്. 2022-ല്‍ ജാംനഗര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എഎപി സ്ഥാനാര്‍ത്ഥി കര്‍ഷന്‍ഭായ് കര്‍മൂറിനെ റിവാബ പരാജയപ്പെടുത്തി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. റിവാബയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും ജഡേജ സജീവമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ 35കാരനായ ജഡേജ ടി-20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com