കൊച്ചി: ഇൻസ്റ്റാഗ്രാം മെസേജ് അയച്ചതിൻ്റെ പേരിൽ കൊച്ചി എളമക്കരയിൽ 17കാരനോട് കൊടും ക്രൂരത. വിദ്യാർഥിയെ തട്ടിക്കൊണ്ടുവന്ന് സംഘം ചേർന്ന് മർദിച്ചു. എളമക്കര സ്വദേശിയായ യുവതിയുടെയും മകൻ്റെയും നേതൃത്വത്തിലായിരുന്നു മർദനം. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.