പെരുമ്പാവൂര്‍: 84 വയസുകാരി അന്നം ഔസേപ്പിനെ 24 കാരന്‍ അദ്വൈത് ഷിബു കൊലപ്പെടുത്തിയത് സ്വന്തം കടംവീട്ടാനെന്ന് പൊലീസ്. മോഷണത്തിനു വേണ്ടിയാണ് അദ്വൈത് വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് പെരുമ്പാവൂര്‍ തോട്ടുവയില്‍ 84 വയസുള്ള അന്നം ഔസേപ്പിനെ കൊലപ്പെടുത്തിയ കേസിൽ അദ്വൈത് ഷിബുവിനെ (24) അറസ്റ്റ് ചെയ്തത്. കുടുംബക്കാരെ കുറിച്ച് മോശമായി സംസാരിച്ചതിന് പിന്നിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അദ്വൈത് പൊലീസിനോട് പറഞ്ഞത്.
എന്നാല്‍, സ്വന്തം കടം വീട്ടാന്‍ അദ്വൈത് വയോധികയെ കൊന്നുവെന്നാണ് കണ്ടെത്തല്‍. അന്നം ഔസേപ്പിന്റെ പക്കലുണ്ടായിരുന്ന മൂന്ന് വളകള്‍ അദ്വൈത് മോഷ്ടിച്ചു. ഇത് ബാംഗ്ലൂരില്‍ കൊണ്ടുപോയി വില്‍പന നടത്തി. പ്രതിയുടെ പക്കല്‍ നിന്നും പണവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അന്നം ഔസേപ്പിന്റെ അയല്‍വാസിയാണ് അദ്വൈത്. കഴിഞ്ഞ മാസം 29 നാണ് അന്നമ്മയെ തോട്ടുവയില്‍ പെരിയാറിന് സമീപം പുരയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്നമ്മയുടെ തലയ്ക്കും ആഭരണങ്ങള്‍ കാണാനില്ലാത്തതുമാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് നയിച്ചത്. അന്നമ്മയുടെ കയ്യില്‍ അണിഞ്ഞിരുന്ന അഞ്ച് വളകളില്‍ മൂന്നെണ്ണം കാണാനില്ലായിരുന്നു. കൈക്കുഴയില്‍ ജന്മനായുള്ള വളവു കാരണം മുഴുവന്‍ വളകളും ഊരാന്‍ കഴിഞ്ഞില്ലെന്നാണു നിഗമനം.
അതിഥി തൊഴിലാളികളേയും സിസിടിവി ദൃശ്യങ്ങളുമെല്ലാം പരിശോധിച്ചാണ് അയല്‍വാസിയായ അദ്വൈതിലേക്ക് പൊലീസ് എത്തിയത്.