കൊൽക്കത്തയിൽ ഉറങ്ങിക്കിടന്ന നാല് വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു; കുട്ടി ചികിത്സയില്‍

അടുത്ത ദിവസം ഉച്ചയോടെയാണ് റെയിൽവേ സ്റ്റേഷനു സമീപം അവശനിലയിൽ കുട്ടിയെ കണ്ടെത്തിയത്
STOP RAPE
STOP RAPE
Published on

കൊല്‍ക്കത്ത: മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന നാല് വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു. കൊല്‍ക്കത്തയിലെ ഹൂഗ്ലിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഹൂഗ്ലി താരകേശ്വറിലെ റെയില്‍വെ ഷെഡിലായിരുന്നു മുത്തിശ്ശിയും കുട്ടിയും ഉറങ്ങിയിരുന്നത്.

കാണാതായ പെണ്‍കുട്ടിയെ അടുത്ത ദിവസം ഉച്ചയോടെയാണ് പിന്നീട് കണ്ടെത്തുന്നത്. താരകേശ്വര്‍ റെയില്‍വെ സ്റ്റേഷനു സമീപത്തുള്ള ഡ്രെയിനിനു സമീപത്തുവെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. ചോരയില്‍ കുളിച്ച നിലയില്‍ അവശനിലയിലായിരുന്നു പെണ്‍കുട്ടി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

STOP RAPE
ദുരാത്മാക്കളെ ഒഴിപ്പിക്കാൻ ആഭിചാരക്രിയ; കോട്ടയത്ത് യുവതിക്ക് ഭർതൃവീട്ടിൽ ക്രൂരപീഡനം

കുട്ടിയെ ആരാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്നാണ് മുത്തശ്ശി പറയുന്നത്. നാല് മണിയോടെയായിരിക്കണം സംഭവം നടന്നത് എന്നാണ് കരുതുന്നത്. പ്രതിക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

തനിക്കൊപ്പം ഉറങ്ങുകയായിരുന്നു കുഞ്ഞ്. എപ്പോഴാണ് കുഞ്ഞിനെ കൊണ്ടുപോയതെന്നോ ആരാണ് കൊണ്ടുപോയതെന്നോ അറിയില്ല. കൊതുകുവല മുറിച്ചാണ് അവര്‍ മകളെ കൊണ്ടുപോയതെന്നും മുത്തശ്ശി പറഞ്ഞു. വീടില്ലാത്തതിനാല്‍ തെരുവിലാണ് അന്തിയുറങ്ങേണ്ടി വരുന്നതെന്നും മുത്തശ്ശി പറഞ്ഞു.

STOP RAPE
അമിതമായ അളവിൽ മോർഫിൻ കുത്തിവച്ചു, നൈറ്റ് ഡ്യൂട്ടി സുഖകരമാക്കാൻ 10 രോഗികളെ കൊലപ്പെടുത്തി; ജർമ്മൻ നഴ്‌സിന് ജീവപര്യന്തം തടവ്

കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ മമത ബാനര്‍ജിക്കെതിരെ ബിജെപി രംഗത്തെത്തി. പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നാരോപിച്ചാണ് ബിജെപിയുടെ വിമശനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com