
മലപ്പുറം: കൊണ്ടോട്ടിയിൽ ഒമ്പത് വയസുകാരിക്ക് നേരെ 65 കാരന്റെ ലൈംഗികാതിക്രമം. പെണ്കുട്ടിയെ ക്രൂരമായി പീഡനത്തിരയാക്കി. പ്രതി മമ്മദ് ഒളിവിലാണ്. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം 30,31 തിയതികളിലായാണ് സംഭവം. കൊണ്ടോട്ടിക്കടുത്തുള്ള ഗ്രാമത്തിൽ പെട്ടിക്കട നടത്തുന്നയാളാണ് മമ്മദ്. ഇയാളുടെ കടയിൽ മിഠായി വാങ്ങനെത്തിയതായിരുന്നു കുട്ടി. മിഠായി നൽകികൊണ്ട് പെട്ടിക്കടക്കുള്ളിൽ വെച്ച് മമ്മദ് രണ്ട് ദിവസത്തോളം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മമ്മദിൻ്റെ പെട്ടിക്കട നാട്ടുകാർ അടിച്ചുതകർത്തു.
പീഡനത്തെതുടർന്ന് കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായി. പിന്നാലെ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ലൈംഗികാതിക്രമം നടന്നെന്ന് വ്യക്തമായത്. പോക്സോയിലെ പത്തിലധികം വകുപ്പുകളും ബിഎൻഎസ് വകുപ്പും ചേർത്താണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.