സിഗരറ്റ് നൽകാൻ വൈകി; കടയിൽ കയറി യുവാവിനെ ക്രൂരമായി മർദിച്ചു

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല എന്നതാണ് ലഭ്യമാകുന്ന വിവരം
യുവാവിനെ കടയിൽ കയറി ക്രൂരമായി മർദിച്ചു
Source: News Malayalam 24X7
Published on
Updated on

കൊച്ചി; വൈറ്റിലയില്‍ യുവാവിന് ക്രൂര മർദ്ദനം. കണ്ണൂർ സ്വദേശിയായ യുവാവിനെയാണ് ഒരു കൂട്ടം ഗുണ്ടകൾ കടയിൽ കയറി ക്രൂരമായി മർദിച്ചത്. സിഗരറ്റ് നൽകാൻ വൈകിയെന്ന കാരണം പറഞ്ഞായിരുന്നു അക്രമം.

യുവാവിനെ കടയിൽ കയറി ക്രൂരമായി മർദിച്ചു
"കാലൻ കോഴി പത്തനാപുരത്തിന് വേണ്ട"; ഗണേഷ് കുമാറിനെതിരെ കെഎസ്‌യു പ്രതിഷേധം

കടയിൽ തിരക്കായിരുന്നതിനാൽ സിഗരറ്റ് എടുത്ത് നൽകാൻ വൈകിയതിനെ തുടർന്നായിരുന്നു തർക്കം. ദേഷ്യപ്പെട്ട് കടയിൽ നിന്ന് ഇറങ്ങിപ്പോയവർ പിന്നീട് കൂടുതൽ ആളുകളെ കൂട്ടിവന്ന് ബഹളം വയ്ക്കുകയും, യുവാവിനെ മർദ്ദിക്കുകയും ചെയ്തു.

യുവാവിനെ കടയിൽ കയറി ക്രൂരമായി മർദിച്ചു
സ്ഥാനാർഥിത്വത്തിൽ തർക്കം; എൻസിപി യോഗത്തിൽ നിന്ന് എ.കെ. ശശീന്ദ്രൻ ഇറങ്ങിപ്പോയി

ചളിക്കവട്ടം സ്വദേശികളാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല എന്നതാണ് ലഭ്യമാകുന്ന വിവരം.

News Malayalam 24x7
newsmalayalam.com