അഭിരാമിനെ കൊലപ്പെടുത്തിയത് ഉമറിൻ്റെ ബെൽറ്റ് ഉപയോഗിച്ച്; ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധ മൊഴികൾ, പൊലീസിനെ വട്ടംചുറ്റിച്ച് പ്രതികൾ

രണ്ട് ദിവസത്തെ കസ്റ്റഡി അവസാനിച്ചതോടെ ഉമറിനെയും, മൂന്നാം പ്രതിയായ അനന്തയെയും റിമാൻഡ് ചെയ്തു
അഭിരാമിനെ കൊലപ്പെടുത്തിയത് ഉമറിൻ്റെ ബെൽറ്റ് ഉപയോഗിച്ച്; ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധ മൊഴികൾ, പൊലീസിനെ വട്ടംചുറ്റിച്ച് പ്രതികൾ
Published on: 
Updated on: 

തിരുവനന്തപുരം: ശ്രീകാര്യത്തെ 17-കാരനായ അഭിരാമിന്റെ കൊലപാതകത്തിന് രണ്ടാം പ്രതി ഉമറിന്റെ ബെൽറ്റ് ഉപയോഗിച്ചെന്ന് പൊലീസിന്റെ കണ്ടെത്തൽ. കുറ്റം മുഴുവൻ ഒന്നാം പ്രതിയായ പതിനേഴുകാരൻ്റെ തലയിൽ കെട്ടിവെയ്ക്കാനായിരുന്നു, മാധ്യമങ്ങൾക്ക് മുൻപിൽ നിരപരാധിയാണെന്ന് പറഞ്ഞ് കണ്ണീരൊഴുക്കിയ ഉമറിൻ്റെ പദ്ധതി. കൊലപാതക കാരണത്തിൽ അടക്കം അവ്യക്ത നിലനിൽക്കുന്ന കേസിൽ, പരസ്പര വിരുദ്ധമായ മൊഴികളാണ് പ്രതികൾ അന്വേഷണ സംഘത്തിന് നൽകുന്നത്. രണ്ട് ദിവസത്തെ കസ്റ്റഡി അവസാനിച്ചതോടെ ഉമറിനെയും, മൂന്നാം പ്രതിയായ അനന്തയെയും റിമാൻഡ് ചെയ്തു.

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച അഭിറാം കൊലപാതകത്തിൽ, കൃത്യം നടപ്പാക്കിയ രീതിയും അതിനുശേഷമുള്ള പ്രതികളുടെ നീക്കങ്ങളും ആസൂത്രണം ചെയ്തത് ഉമറാണെന്നാണ് പൊലീസിന്റെ നിഗമനം. താനാണ് കൊലപാതകം നടത്തിയതെന്നും, അതിനുശേഷം മൃതദേഹം ഒളിപ്പിക്കാൻ സഹായത്തിനായി ഉമറിനെ വിളിച്ചുവരുത്തുകയായിരുന്നെന്നുമുള്ള ഒന്നാം പ്രതിയുടെ മൊഴി ഉമർ പറഞ്ഞു പഠിപ്പിച്ചതാണ് എന്നാണ് പൊലീസ് കണ്ടെത്തൽ.

അഭിരാമിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റ് ഉമറിന്റേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, കേസിലെ നിർണായക തെളിവായ ഈ ബെൽറ്റ് കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല . ​ചോദ്യം ചെയ്യലിൽ നാലു പ്രതികളും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. പ്രതികളുടെയും കൊല്ലപ്പെട്ട അഭിരാമിന്റെയും മൊബൈൽ ഫോണുകൾ എവിടെ ഒളിപ്പിച്ചു എന്ന കാര്യത്തിലും പൊലീസിനെ വട്ടംചുറ്റിക്കുകയാണ് പ്രതികൾ.

അഭിരാമിനെ കൊലപ്പെടുത്തിയത് ഉമറിൻ്റെ ബെൽറ്റ് ഉപയോഗിച്ച്; ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധ മൊഴികൾ, പൊലീസിനെ വട്ടംചുറ്റിച്ച് പ്രതികൾ
"ജിഎൻഎ കരാറിൽ നിന്ന് പിന്‍മാറിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ"; നീരസം പ്രകടമാക്കി സണ്ണി ജോസഫ്

കൊലപാതകം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇപ്പോഴും ഇരുട്ടിലാണ്. ഒന്നാം പ്രതിയായ 17 കാരൻറെ കാമുകി അഭിരാമിന്റെ സുഹൃത്തായി മാറിയതും, ഉമറിന്റെയും ഒന്നാം പ്രതിയുടെയും കൂട്ടുകാരിയായ അനന്തയുടെ സ്വകാര്യദൃശ്യങ്ങൾ പ്രചരിച്ചതുമടക്കം കാരണങ്ങളാണ് പുറത്തുവരുന്നത്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമായാൽ മാത്രമേ കോടതിയിൽ പ്രതികളെ പൂട്ടാൻ അന്വേഷണ സംഘത്തിന് സാധിക്കൂ.

അഭിരാമിനൊപ്പം സുഹൃത്തിനെയും വകവരുത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നു. കഴിഞ്ഞ ഒക്ടോബർ ഒന്നിന് ഒന്നാം പ്രതി തന്നെ ക്രൂരമായി മർദിച്ചിരുന്നുവെന്ന് ഈ സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്. വയറ്റിൽ ഇടിച്ച ശേഷം നിലത്തിട്ട്, നെഞ്ചിൽ കയറിയിരുന്ന് കഴുത്തു ഞെരിച്ചു എന്നാണ് മൊഴി. അഭിരാമിൻ്റെ പോസ്റ്റ്‌മോർട്ടത്തിലും കൊലപാതക രീതി സമാനമാണെന്ന് വ്യക്തമായിട്ടുണ്ട്. പ്രതികളെ കൃത്യമായി പൂട്ടാൻ പരമാവധി ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനും മൊഴികളിലെ വൈരുദ്ധ്യം അവസാനിപ്പിക്കാനുമുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇതിനായി ഒന്നാം പ്രതിയായ 17-കാരനെ നാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.