സൈക്കോ ഗുണ്ടാ തലവന്‍; അലുവ അതുലിന്റേത് ഭീതി പടര്‍ത്തുന്ന പശ്ചാത്തലം

മനുഷ്യരക്തത്തില്‍ ലഹരി കണ്ടെത്തിയ ഇയാള്‍ മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഒന്നും ഉപയോഗിച്ചിരുന്നുമില്ല.
സൈക്കോ ഗുണ്ടാ തലവന്‍; അലുവ അതുലിന്റേത് ഭീതി പടര്‍ത്തുന്ന പശ്ചാത്തലം
Published on
Updated on

കൊല്ലം: കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ കൊലചെയ്യപ്പെട്ട അലുവ അതുലിന്റേത് ഭീതി പടര്‍ത്തുന്ന പശ്ചാത്തലം. ഹല്‍വ ഇഷ്ടമായതിനാല്‍ അലുവ അതുലെന്ന് വിളിപ്പേര് ലഭിച്ചു. എതിരാളികളെ കൂടം ഉപയോഗിച്ച് ആക്രമിക്കുന്ന രീതി. മനുഷ്യരക്തത്തില്‍ ലഹരി കണ്ടെത്തിയ ഇയാള്‍ മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഒന്നും ഉപയോഗിച്ചിരുന്നുമില്ല.

കൊല്ലം ജില്ലാ ജയിലില്‍ വെച്ച് വാര്‍ഡന്‍ അഭിലാഷിനെ മര്‍ദ്ദിച്ചും സൂപ്രണ്ടിന്റെ ഓഫീസിലെ കമ്പ്യൂട്ടറുകള്‍ തല്ലിത്തകര്‍ത്തും അതുല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ജയിലിനുള്ളില്‍ പോലും നിയന്ത്രിക്കാനാവാത്ത അക്രമാസക്തനായിരുന്നു ഇയാള്‍. കൊലപാതകത്തിന് പുറമെ എംഡിഎംഎ കടത്തിയ കേസിലും അതുല്‍ പ്രതിയാണ്. കരുനാഗപ്പള്ളി കോടതി വളപ്പില്‍ റീല്‍സ് ചീതീകരിച്ചതിന് ജഡ്ജി നല്‍കിയ പരാതിയിലും പ്രതിയാണ് ഇയാള്‍.

സൈക്കോ ഗുണ്ടാ തലവന്‍; അലുവ അതുലിന്റേത് ഭീതി പടര്‍ത്തുന്ന പശ്ചാത്തലം
"അലുവാ അതുൽ കൊടും ക്രൂരൻ, മകനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്"; ജിം സന്തോഷിൻ്റെ അമ്മ

ജഡ്ജിയെ പോലും വകവയ്ക്കാതെ ആയിരുന്നു അന്നത്തെ അഭ്യാസം. എതിരാളികളെ വകവരുത്താന്‍ കൂടം ഉപയോഗിച്ചിരുന്ന ഇയാള്‍, മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിക്കാത്ത വ്യക്തിയായിരുന്നു എന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ മനുഷ്യരക്തം കാണുന്നതായിരുന്നു അതുലിന്റെ ലഹരി. തികഞ്ഞ സൈക്കോ ഗുണ്ടാ തലവനായി വിഹരിക്കുമ്പോഴായിരുന്നു പട്ടാപ്പകല്‍ അതുലെന്ന ഗുണ്ടാ തലവന്‍ കൊല്ലപ്പെടുന്നത്. അലുവാ അതുലിന്റെ സംഘത്തിലുണ്ടായിരുന്നവരെല്ലാം സംഭവത്തിന് ശേഷം ഒളിവിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com