തൃശൂരിലെ കിണറ്റിൽ എല്ലിൻ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും; ദുരൂഹത

കിണറിൽ നിന്നും വെള്ളം കോരുന്നതിനിടെയാണ് കല്ലുകെട്ടി താഴ്‌ത്തിയ നിലയിൽ ചാക്ക് കണ്ടെത്തിയത്.
thrissur
Published on
Updated on

തൃശൂർ: അരിമ്പൂരിൽ കിണറ്റിൽ കല്ലുകെട്ടി താഴ്‌ത്തിയ ചാക്കിൽ നിന്ന് അസ്ഥികൾ ലഭിച്ചു. ആറ് എല്ലിൻ കഷ്ണങ്ങളും സ്ത്രീയുടെ അടിവസ്ത്രവുമാണ് ലഭിച്ചത്. അരിമ്പൂർ 14ാം വാർഡിൽ ന്യൂജനറേഷൻ റോഡിനടുത്തുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബാലനാണ് സംഭവം ആദ്യം കണ്ടത്.

thrissur
പാചകവാതക വില വർധന; ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്

കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ കയറിൽ മറ്റൊരു കയർ കുടുങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കല്ലുകെട്ടി താഴ്‌ത്തിയ ചാക്ക് ലഭിച്ചു. ചാക്ക് പരിശോധിച്ചപ്പോഴാണ് എല്ലിൻ കഷണങ്ങളും അടിവസ്ത്രവും കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാരും സംഭവസ്ഥലത്തെത്തി.

News Malayalam 24x7
newsmalayalam.com