ചേർത്തല: ബിന്ദു പത്മനാഭൻ കൊലപാതകക്കേസിൽ കുറ്റസമ്മതം നടത്തി പ്രതി സെബാസ്റ്റ്യൻ. ബിന്ദുവിനെ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകി. ജെയ്നമ്മ തിരോധാന കേസിലെ ചോദ്യം ചെയ്യലിനിടെയാണ് നിർണായക വെളിപ്പെടുത്തൽ.
ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായി കോട്ടയം ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ജെയ്നമ്മ കൊലപാകക്കേസിൽ ജയിലിൽ കഴിയുന്ന സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
2006 മുതലാണ് ബിന്ദുവിനെ കാണാതായത്. 2017 സെപ്തംബർ 17നാണ് ബിന്ദു പത്മനാഭന്റെ സഹോദരൻ പ്രവീൺകുമാർ ആഭ്യന്തര വകുപ്പിന് പരാതി നൽകിയത്. ഇതിന് പുറമെ ജെയ്നമ്മ, ഐഷ, സിന്ധു തുടങ്ങിയവരുടെ തിരോധാനത്തിലും സെബാസ്റ്റ്യൻ സംശയനിഴലിലാണ്.