പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പൂവിനെ ചൊല്ലി തർക്കം, കൽപ്പാത്തിയിൽ മൂന്ന് പേർക്ക് കുത്തേറ്റു; ഏറ്റുമുട്ടിയത് വ്യാപാരികളും യുവാക്കളും

സംഭവത്തിൽ ആക്രമണം നടത്തിയ മുണ്ടൂർ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
Published on

പാലക്കാട്: കൽപ്പാത്തിയിൽ വ്യാപാരികളും യുവാക്കളും തമ്മിലുള്ള സംഘർഷം. മൂന്ന് പേർക്ക് കുത്തേറ്റു. വ്യാപാരികളായ വിഷ്ണു (22), സുന്ദരം ഷാജി (29), ഷമീർ (31) എന്നിവർക്കാണ് കുത്തേറ്റത്.

അമ്പലത്തിൽ എത്തിയ യുവതിയോട് "പൂ വേണമോ" എന്ന് പൂകച്ചവടക്കാരായ യുവാകൾ ചോദിച്ചതിനെ ചൊല്ലിയായിരുന്നു സംഘർഷം. കൽപ്പാത്തി കുണ്ടംമ്പലത്തിന് സമീപത്ത് വെച്ചായിരുന്നു സംഘർഷം.

കുത്തേറ്റ മൂവരെയും പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരുടേയും പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ ആക്രമണം നടത്തിയ മുണ്ടൂർ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സുഹൃത്തുക്കൾക്കായി അന്വേഷണം ആരംഭിച്ചതായി പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറിയിച്ചു.

News Malayalam 24x7
newsmalayalam.com