പുനലൂരിൽ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി മർദിച്ചെന്ന് പരാതി; ആക്രമണം 500 രൂപ കാണാനില്ലെന്ന് ആരോപിച്ച്

ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിലെ വാർഡൻ ഉൾപ്പെടെ ചേർന്നാണ് ക്രൂരത കാണിച്ചതെന്നാണ് ആരോപണം
പുനലൂരിൽ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി മർദിച്ചെന്ന് പരാതി; ആക്രമണം 500 രൂപ കാണാനില്ലെന്ന് ആരോപിച്ച്
Published on
Updated on

കൊല്ലം: പുനലൂരിൽ ആറാം ക്ലാസുകാരന് ക്രൂരമർദനമെന്ന് പരാതി. മോഷണക്കുറ്റം ആരോപിച്ച് കെട്ടിത്തൂക്കി മർദിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിലെ വാർഡൻ ഉൾപ്പെടെ ചേർന്നാണ് ക്രൂരത കാണിച്ചതെന്നാണ് ആരോപണം. 500 രൂപ കാണാനില്ലെന്ന് ആരോപിച്ച് വാർഡനും പാചകക്കാരനും ചേർന്നാണ് കൊടും ക്രൂരത നടത്തിയത്. സംഭവത്തിൽ പുനലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, മാങ്ങാട് സഹോദരിക്ക് മിഠായി വാങ്ങി നൽകിയതിന് സഹോദരൻ പതിനേഴുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. മങ്ങാട് സ്വദേശിയുടെ മകനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. വാരിയെല്ലിന് കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഷോൺ, ഷിനോമാത്യു എന്നിവർക്കെതിരെ കേസ് പൊലീസ് എടുത്തിട്ടുണ്ട്.

പുനലൂരിൽ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി മർദിച്ചെന്ന് പരാതി; ആക്രമണം 500 രൂപ കാണാനില്ലെന്ന് ആരോപിച്ച്
"സഹോദരിക്ക് കിൻഡർ ജോയ് നല്‍കിയതിൽ പ്രകോപനം"; 17കാരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് സഹോദരൻ
News Malayalam 24x7
newsmalayalam.com