ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടിയും ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റും മരണം; പാലക്കാട് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

പാലക്കാട് സ്വദേശിനിയായ 46കാരിയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on

പാലക്കാട് : ബസ് സ്റ്റാൻഡ് പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടിയും ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റുമാണ് യുവതിയുടെ മരണമെന്ന് യുവതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. പാലക്കാട് സ്വദേശിനിയായ 46കാരിയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
ചിറയിൻകീഴിൽ ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച് മോഷണം; ആക്രമിച്ചത് മൂന്ന് പേരടങ്ങിയ സംഘം

ഇന്നലെ രാത്രിയാണ് പാലക്കാട് സ്റ്റേഡിയം ബൈപ്പാസ് റോഡിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്. രാത്രി 8.30ഓടെയാണ് മീനാക്ഷിപുരം സ്വദേശിയായ യുവാവ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. സ്റ്റേഡിയം സ്റ്റാൻ്റ് പരിസരത്തെ ഒഴിഞ്ഞ പറമ്പിൽ വീണുകിടക്കുകയായിരുന്നു യുവതിയെന്നാണ് യുവാവ് മൊഴി നൽകിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com