കുറ്റകൃത്യത്തിൽ ഒരു സ്ത്രീക്കും പങ്ക്? താമരശേരി കൂട്ടബലാത്സംഗ കേസിൽ അന്വേഷണം ഊർജിതം

പീഡനം നടന്ന സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on: 
Updated on: 

കോഴിക്കോട്: താമരശേരി കൂട്ടബലാത്സംഗ കേസിൽ അന്വേഷണം ഊർജിതം. ബസ് ഡ്രൈവർക്കും ക്ലീനർക്കും പുറമേ ഒരു സ്ത്രീക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നാണ് സൂചന. പീഡനം നടന്ന സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയച്ചു. പ്രതികൾക്ക് ഒത്താശ ചെയ്തവർക്കെതിരെയും നടപടിയുണ്ടാകും.

20കാരിയായ പെൺകുട്ടി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയാണ്. ഇവരുടെ പേഴ്സ് ബസ് ഡ്രൈവറായ ഒന്നാം പ്രതി അനീഷ് തട്ടിപ്പറിച്ചിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇത് തിരികെ നൽകുന്ന സാഹചര്യവും ഉണ്ടായിരുന്നു. പിന്നാലെയുണ്ടായ തർക്കവും പ്രതികാരവുമാണ് അനീഷും സുഹൃത്തും ചേർന്ന് അതിക്രൂരമായി ബലാംത്സംഗം ചെയ്തതിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.

പ്രതീകാത്മക ചിത്രം
പ്രതികാരമോ? കാലടി സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർഥിനിയുടെ പിതാവിൻ്റെ കട തീയിട്ട് നശിപ്പിച്ച് അജ്ഞാതർ

ഇവർ സഞ്ചരിച്ചിരുന്ന ബസിൽ പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തുകയും ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതികൾക്ക് സഹായം ചെയ്ത ആളുകൾ കൂടി ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തുന്നുണ്ട്. യുവതിയിൽ നിന്നും പൊലീസ് അടുത്ത ദിവസം മൊഴി രേഖപ്പെടുത്തും.

പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബസ് കസ്റ്റഡിയിൽ എടുത്തില്ലെന്ന ആരോപണം നിലനിന്നിരുന്നു. എന്നാൽ, ഇന്നലെ ബസും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.