തിരുവനന്തപുരം: ചിറയിൻകീഴ് ജേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. വയൽത്തിട്ട വീട്ടിൽ രതീഷാണ് മരിച്ചത്. സഹോദരൻ മഹേഷാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം.
ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറയുന്നു. മഹേഷ് ചിറയൻകീഴ് പോലീസ് കസ്റ്റഡിയിലാണ്. മൃതദേഹം ചിറയൻകീഴ് താലൂക്ക് ആശുപത്രിയിലാണ്.