

കൊച്ചി: എറണാകുളം മുളവുകാട് പിതാവിനോട് മകൻ്റെ ക്രൂരത. 72കാരനെ മകൻ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കുടുംബ പ്രശ്നമാണ് മർദ്ദനത്തിന് കാരണമെന്നാണ് വിവരം. പുരുഷൻ എന്ന വയോധികനെയാണ് 44കാരനായ മകൻ പ്രവീൺ കാലുയർത്തി ചവിട്ടുകയും തൊഴിക്കുകയും പുറത്ത് പൊതിരെ ഇടിക്കുകയുമെല്ലാം ചെയ്തത്.
പ്രവീണിന് മാനസിക പ്രശ്നമുണ്ടെന്ന് മുളവുകാട് പൊലീസ് പറഞ്ഞു. പിതാവിനെ മർദിച്ചതിൽ ഇയാൾക്കെതിരെ മുൻപും കേസ് എടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് തുടർനടപടി സ്വീകരിക്കും. അന്വേഷണ സംഘം മർദ്ദനമേറ്റ പുരുഷൻ്റെ മൊഴിയെടുത്തു.