മകൾ ബലാത്സംഗത്തിന് ഇരയായിട്ടില്ല, ഓട്ടോയിൽ നിന്ന് വീണതെന്ന് പിതാവ്; കൊൽക്കത്ത ഐഐഎം ബോയ്സ് ഹോസ്റ്റലിലെ പീഡനത്തിൽ വഴിത്തിരിവ്

അറസ്റ്റ് ചെയ്ത ആളുമായി യാതൊരു ബന്ധവുമില്ലെന്ന് മകൾ പറഞ്ഞതായും വിദ്യാർഥിനിയുടെ പിതാവ് പറഞ്ഞു.
ഐഐഎം കൽക്കട്ട
ഐഐഎം കൽക്കട്ടSource: IIM Calcutta
Published on

കൊൽക്കത്ത ഐഐഎം ബോയ്സ് ഹോസ്റ്റലിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ വഴിത്തിരിവ്. ബലാത്സംഗം നടന്നിട്ടില്ലെന്ന് വിദ്യാർഥിനിയുടെ പിതാവ് പ്രതികരിച്ചു. മകൾ ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നും ഓട്ടോയിൽ നിന്ന് വീണതാണെന്നും വിദ്യാർഥിനിയുടെ പിതാവ് പറഞ്ഞു. അറസ്റ്റ് ചെയ്ത ആളുമായി യാതൊരു ബന്ധവുമില്ലെന്ന് മകൾ പറഞ്ഞെന്നും വിദ്യാർഥിനിയുടെ പിതാവ് പ്രതികരിച്ചതായി എൻഡിടിവി പ്രതികരിച്ചു.

"കഴിഞ്ഞ ദിവസം രാത്രി 9.34ഓടെ മകൾ ഓട്ടോയിൽ നിന്ന് വീണെന്നും ബോധം നഷ്ടപ്പെട്ടെന്നും അറിയിച്ചുകൊണ്ടുള്ള കാൾ വന്നു. അവളെ എസ്‌എസ്‌കെഎം ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെന്നും, പൊലീസാണ് അവളെ രക്ഷപ്പെടുത്തി അവിടെ കൊണ്ടുപോയത് എന്നും അറിയിച്ചു," വിദ്യാർഥിനിയുടെ പിതാവ് പറഞ്ഞു. ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് മകൾ തന്നോട് പറഞ്ഞതായും വിദ്യാർഥിനിയുടെ പിതാവ് പറഞ്ഞു.

പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ആരെയോ അറസ്റ്റ് ചെയ്തതായി അവൾ പറഞ്ഞു. മെഡിക്കൽ പരിശോധനയ്ക്കിടെ പൊലീസ് എന്തോ പറയാൻ പറഞ്ഞുവെന്നും പക്ഷേ അവൾ പറഞ്ഞില്ലെന്നും പറഞ്ഞു. ഞാൻ എൻ്റെ മകളോട് സംസാരിച്ചു, ആരും മോശമായി പെരുമാറിയിട്ടില്ലെന്നാണ് അവൾ പറഞ്ഞത്. അവൾ നോർമലാണ്. അറസ്റ്റ് ചെയ്ത ആളുമായി അവൾക്ക് യാതൊരു ബന്ധവുമില്ല. അവൾ ഇപ്പോൾ ഉറങ്ങുകയാണ്, എഴുന്നേറ്റാൽ കൂടുതൽ സംസാരിക്കണം. അവളൊരു ഡോക്യുമെൻ്റ് സമർപ്പിക്കാൻ പോയതായിരുന്നു. പൊലീസ് സ്റ്റേഷനിൽ നിന്ന് പരാതി എഴുതി നൽകണമെന്ന് പറഞ്ഞത് പ്രകാരം അവൾ എഴുതി നൽകിയെന്നും വിദ്യാർഥിനിയുടെ പിതാവ് പറഞ്ഞു. മകൾ ട്രോമയിലാണോ എന്ന് ചോദിച്ചപ്പോൾ, അവൾ ആരോഗ്യവതിയാണെന്നായിരുന്നു പിതാവിൻ്റെ പ്രതികരണം.

ഐഐഎം കൽക്കട്ട
കൊൽക്കത്ത കൂട്ടബലാത്സംഗ കേസ്: വിദ്യാർഥിനിയെ പ്രതികൾ കോളേജിനകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു

കൊൽക്കത്ത ഐഐഎം ആൺകുട്ടികളുടെ ഹോസ്റ്റലിനുള്ളിൽ വെച്ച് കഴിഞ്ഞ ദിവസം വിദ്യാർഥിനിയെ സഹപാഠി ബലാത്സംഗം ചെയ്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിൽ പരമാനന്ദ് തോപ്പൻവാറിനെ ഹരിദേവ്പുര്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കൗൺസിലിങ്ങിനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി തന്നെ സഹപാഠി മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി ബലാത്സംഗം ചെയ്തു എന്നാണ് വിദ്യാർഥിനിയുടെ പരാതിയെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

കൊൽക്കത്തയിലെ സൗത്ത് കൽക്കട്ട ലോ കോളേജിൽ നിയമവിദ്യാർഥിനി കൂട്ട ബലാത്സംഗത്തിനിരയായ വാർത്ത പുറത്ത് വന്നതിന് ദിവസങ്ങൾക്കകമാണ് സമാനമായ മറ്റൊരു സംഭവം കൂടി പുറത്തുവരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com