വനിതാ പൊലീസുകാർ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ; ദൃശ്യങ്ങള്‍ പകര്‍ത്തിയ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കഴിഞ്ഞ ആറ് മാസക്കാലമായി വണ്ടിപ്പെരിയാര്‍ സ്റ്റേഷനില്‍ ജോലി ചെയ്തിട്ടുള്ള മുഴുവന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെയും ദൃശ്യങ്ങള്‍ ഇയാള്‍ ചിത്രീകരിച്ചിരുന്നു
അറസ്റ്റിലായ വൈശാഖ്
അറസ്റ്റിലായ വൈശാഖ് News Malayalam 24X7
Published on

സ്റ്റേഷനില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഇടുക്കി വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വൈശാഖ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ആറ് മാസക്കാലമായി പകര്‍ത്തിയ മുഴുവന്‍ ദൃശ്യങ്ങളും വൈശാഖിന്റെ മൊബൈലില്‍ കണ്ടെടുത്തു. ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

മുണ്ടക്കയം സ്വദേശിയായ വൈശാഖാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ സ്റ്റേഷനില്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറ വെച്ച് പകര്‍ത്തി ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥ ഇടുക്കി വനിത സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വൈശാഖിനെ സൈബര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ വൈശാഖ്
കൂട്ടുകാരോട് പിണങ്ങി; കോഴിക്കോട് കോളേജ് വിദ്യാർഥി ടിപ്പറിന് മുന്നിൽ ചാടി

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥ വസ്ത്രങ്ങള്‍ മാറുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തുകയും ഇത് കാണിച്ച് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ വനിത സെല്ലിലും സൈബര്‍ സെല്ലിലും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടുക്കി എസ്പി യുടെ നിര്‍ദേശപ്രകാരം ഇയാളെ അറസ്റ്റ് ചെയ്യുന്നത്.

അറസ്റ്റിലായ വൈശാഖ്
ഒരു വര്‍ഷത്തിനിടയില്‍ ജീവനക്കാരുടെ അക്കൗണ്ടുകളില്‍ എത്തിയത് 75 ലക്ഷം രൂപ; അന്വേഷണം ക്രൈം ബ്രാഞ്ചിലേക്ക്

കഴിഞ്ഞ ആറ് മാസക്കാലമായി വണ്ടിപ്പെരിയാര്‍ സ്റ്റേഷനില്‍ ജോലി ചെയ്തിട്ടുള്ള മുഴുവന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെയും ദൃശ്യങ്ങള്‍ ഇയാള്‍ ചിത്രീകരിച്ചിരുന്നു. ഇത് സ്വന്തം മൊബൈലിലേക്ക് മാറ്റുകയും ചെയ്തു.

കഴിഞ്ഞ മണ്ഡലകാലം മുതല്‍ വണ്ടിപ്പെരിയാര്‍ സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് വന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വൈശാഖിന്റെ മൊബൈലില്‍ ഉണ്ട്. തുടര്‍ന്നാണ് സൈബര്‍ കുറ്റം ഉള്‍പ്പെടെ ചുമത്തി അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com