പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു; മരിച്ചത് അസം സ്വദേശി

ഭർത്താവ് റാബുൽ അമീനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Files
Published on
Updated on

എറണാകുളം: പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. പോഞ്ഞാശേരി ചെമ്പരത്തുകുന്നിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി നർസീന ഖാത്തൂൻ ആണ് മരിച്ചത്. ഭർത്താവ് റാബുൽ അമീനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ രാത്രിയിലാണ് സംഭവം. കുടുംബ പ്രശ്നം മൂലമുണ്ടായ വഴക്കാണ് അക്രമത്തിന് കാരണം. റാബുൽ അമീൻ പ്ലൈവുഡ് കമ്പനി തൊഴിലാളിയാണ്. വഴക്കിനെ തുടർന്ന് റാബുൽ അമീൻ കൈയിൽ കിട്ടിയ ഇരുമ്പ് വടി ഉപയോഗിച്ച് ഭാര്യ നർസീന ഖാത്തൂൻ്റെ തലയ്ക്ക് അടിക്കുകയായിരുന്നു. മൃതദേഹം പെരുമ്പാവൂരിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പ്രതീകാത്മക ചിത്രം
സന്ദീപിൻ്റെ മരണത്തിന് പിന്നിൽ പെൺസുഹൃത്തിൻ്റെ കുടുംബം? രണ്ട് ബന്ധുക്കൾ കസ്റ്റഡിയിൽ

ദമ്പതികൾക്ക് മൂന്ന് വയസ് പ്രായമുള്ള കുട്ടിയുണ്ട്. കുഞ്ഞ് ശിശുസംരക്ഷണ വകുപ്പിൻ്റെ സംരക്ഷണത്തിലാണ് ഉള്ളത്.

News Malayalam 24x7
newsmalayalam.com