കോഴിക്കോട് വയോധികമാരുടെ കൊലപാതകം: സഹോദരൻ പ്രമോദിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

സഹോദരിമാരെ പ്രമോദ് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്
kozhikode
ശ്രീജയ, പുഷ്പSource: News Malayalam 24x7
Published on

കോഴിക്കോട്: തടമ്പാട്ടുതാഴത്തെ വയോധികമാരുടെ മരണത്തിൽ സഹോദരനായി അന്വേഷണം തുടരുന്നു. സഹോദരിമാരെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പിന്നിൽ സഹോദരൻ പ്രമോദാണെന്ന നിഗമനത്തിലാണ് പൊലീസ്. മരണവിവരം അയൽവാസികളെ അറിച്ചതും പ്രമോദാണ്.

ശനിയാഴ്ചയാണ് മൂലക്കണ്ടി സ്വദേശികളും സഹോദരിമാരുമായ ശ്രീജയ, പുഷ്പ എന്നിവരെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ ഇരുവരെയും കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയിരുന്നു.

kozhikode
കുറഞ്ഞ സമയത്തിനുള്ളില്‍ വന്‍ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം; ഷെയര്‍ ട്രേഡിങ്ങിൻ്റെ മറവില്‍ ഒന്നേ മുക്കാൽ കോടി തട്ടിയെടുത്ത പ്രതികൾ പിടിയിൽ

സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഇവരോടൊപ്പം താമസിച്ചിരുന്ന സഹോദരനെ കാണാനില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇരുവരുടേയും മൃതശരീരം വെള്ളപുതച്ച നിലയിലായിരുന്നു എന്ന് ഡിസിപി പറഞ്ഞു. സഹോദരനുൾപ്പടെ മൂന്ന് പേരാണ് ഇവരുടെ വീട്ടിൽ താമസിച്ചിരുന്നത്. രാവിലെ സഹോദരൻ അയൽവാസിയെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

ശനിയാഴ്ച തന്നെ പൊലീസ് റെയിൽവേ സ്റ്റേഷൻ , ബസ്സ്റ്റോപ്പ് എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു. 12.30ഓടെ ഫറോക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്താണ് പ്രമോദിനെ അവസാനമായി കണ്ടത്. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com