കാക്കനാട് പതിമൂന്നുകാരിയെ മര്‍ദിച്ച കേസ്; ദമ്പതികള്‍ പിടിയില്‍

തര്‍ക്കത്തിനിടെ സൈബ അക്താര എന്ന പെണ്‍കുട്ടിയുടെ തലയ്ക്ക് ദമ്പതികളിലൊരാള്‍ പട്ടിക കൊണ്ട് അടിക്കുകയായിരുന്നു.
കാക്കനാട് പതിമൂന്നുകാരിയെ മര്‍ദിച്ച കേസ്; ദമ്പതികള്‍ പിടിയില്‍
Published on
Updated on

കൊച്ചി: കാക്കനാട് തര്‍ക്കത്തിനിടെ 13 കാരിയെ ആക്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ പിടിയില്‍. മൂര്‍ഷിദാബാദ് സ്വദേശി മൈനുല്‍ ഷെയ്ഖ്, ഭാര്യ മുഷ്റ സുല്‍ത്താന എന്നിവരാണ് പിടിയിലായത്. തൃക്കാക്കര പൊലീസ് ആണ് ഇവരെ പിടികൂടിയത്.

തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ സൈബ അക്താര എന്ന പെണ്‍കുട്ടിയുടെ തലയ്ക്ക് ദമ്പതികളിലൊരാള്‍ പട്ടിക കൊണ്ട് അടിക്കുകയായിരുന്നു. രാത്രി ഏഴുമണിയോടെ കാക്കനാട് ടിവി സെന്ററിന് സമീപമാണ് സംഭവം നടന്നത്.

കാക്കനാട് പതിമൂന്നുകാരിയെ മര്‍ദിച്ച കേസ്; ദമ്പതികള്‍ പിടിയില്‍
കാക്കനാട് അതിഥി തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം, പതിമൂന്നുകാരിയുടെ തലയ്ക്ക് ഗുരുതര പരിക്ക്; ആക്രമണം തടയാന്‍ ശ്രമിച്ചയാള്‍ക്ക് വെട്ടേറ്റു

ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ആക്രമണത്തിലേക്ക് എത്തുകയുമായിരുന്നു. തലക്ക് അടിയേറ്റ് പെണ്‍കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.

കാക്കനാട് പതിമൂന്നുകാരിയെ മര്‍ദിച്ച കേസ്; ദമ്പതികള്‍ പിടിയില്‍
ഒരുമിച്ച് ജീവനൊടുക്കാമെന്ന് വിശ്വസിപ്പിച്ചു, കഴുത്തിൽ കുരുക്കിട്ടയുടൻ സ്റ്റൂൾ തട്ടി മാറ്റി; പ്രതിക്ക് ലൈംഗിക വൈകൃതം; എലത്തൂരിലെ യുവതിയുടെ മരണം കൊലപാതകം

ആക്രമണം തടയാന്‍ ശ്രമിച്ച മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളുടെ കൈവിരല്‍ വാക്കത്തികൊണ്ടുള്ള ആക്രമണത്തില്‍ അറ്റുപോവുകയും ചെയ്തു.

News Malayalam 24x7
newsmalayalam.com