കാസർഗോഡ് ആൾക്കൂട്ട ആക്രമണം; യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി

ഗുരുതരമായി പരിക്കേറ്റ യുവാവ് പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Kasaragod mob attack
കാസർഗോഡ് ആൾക്കൂട്ട ആക്രമണം
Published on
Updated on

കാസർഗോഡ്: ബോവിക്കാനത്ത് ആൾക്കൂട്ട ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റതായി പരാതി. യുവാവിനെ കെട്ടിയിട്ട് ക്രൂരമായി അക്രമിക്കുകയായിരുന്നു. ബോവിക്കാനം ബാലനടുക്കയിൽ കടമായി നൽകിയ പണം തിരികെ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം.

വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലനടുക്കത്തെ മുഹമ്മദ് റഫീഖ് (25) കണ്ണൂരിലെ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kasaragod mob attack
കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

സംഭവത്തിൽ കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ ആരംഭിച്ചു.

Kasaragod mob attack
പ്രണയം നിരസിച്ചതിന് 16കാരിയെ കൊലപ്പെടുത്താൻ ശ്രമം; കഴുത്തിന് കുത്തേറ്റ പെൺകുട്ടി ചികിത്സയിൽ
News Malayalam 24x7
newsmalayalam.com