തൊണ്ടിമുതലായ MDMA മോഷ്ടിച്ച എസ്‌ഐ അറസ്റ്റില്‍

എംഡിഎംഎയില്‍ നിന്ന് കുറച്ചെടുത്ത് എസ്‌ഐ പുറത്തു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു
തൊണ്ടിമുതലായ MDMA മോഷ്ടിച്ച എസ്‌ഐ അറസ്റ്റില്‍
Published on: 
Updated on: 

കൊച്ചി: തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച കേസില്‍ എസ്‌ഐ അറസ്റ്റില്‍. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്‌ഐ അനസിനെ ആണ് അറസ്റ്റ് ചെയ്തത്. മോഷണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കമ്മീഷണര്‍ക്ക് എസ്എച്ച്ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ സൂക്ഷിച്ച എംഡിഎംഎയാണ് എസ്‌ഐ മോഷ്ടിച്ചത്. ഡിസ്പോസല്‍ കമ്മറ്റിക്ക് കൈമാറാന്‍ വച്ചതായിരുന്നു ഇത്. 87 ഗ്രാം എംഡിഎംഎയില്‍ നിന്ന് കുറച്ചെടുത്ത് എസ്‌ഐ പുറത്തു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

തൊണ്ടിമുതലായ MDMA മോഷ്ടിച്ച എസ്‌ഐ അറസ്റ്റില്‍
ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബോധംകെട്ട് കിടന്നുറങ്ങി; കള്ളിക്കാട് ചെക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

എളമക്കരയില്‍ പിടികൂടിയ എംഡിഎംഎ പൊലീസ് ഗോഡൗണിലേക്ക് മാറ്റാനായി സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചതായിരുന്നു.

എസ്എച്ച്ഒ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ അനസിനെ കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.