ക്ലാസ് മുറിയില്‍ സഹപാഠിയെ വെടിവെച്ചു കൊന്നു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത്

ഒന്നാം വർഷ നിയമ വിദ്യാഥികളാണ് ഇരുവരും
ക്ലാസ് മുറിയില്‍ സഹപാഠിയെ വെടിവെച്ചു കൊന്നു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത്
Published on
Updated on

പഞ്ചാബില്‍ ഞെട്ടിക്കുന്ന കൊലപാതകം. ക്ലാസ് മുറിയില്‍ സഹപാഠിയെ വെടിവെച്ച് കൊന്ന് വിദ്യാര്‍ഥി. പഞ്ചാബിലെ ടാര്‍ന്‍ തരണ്‍ ജില്ലയിലെ ലോ കോളേജിലാണ് സംഭവം. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ സന്ദീപ് കൗര്‍ ആണ് കൊല്ലപ്പെട്ടത്. സന്ദീപിനെ വെടിവെച്ചു കൊന്ന ശേഷം സഹപാഠി പ്രിന്‍സ് രാജും വെടിയുതിര്‍ത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രിന്‍സ് രാജിന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിയേറ്റ സന്ദീപ് കൗര്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ കൊല്ലപ്പെട്ടു. രാവിലെ 9.15 ഓടെയായിരുന്നു സംഭവം.

ക്ലാസ് മുറിയില്‍ സഹപാഠിയെ വെടിവെച്ചു കൊന്നു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത്
മദ്യലഹരിയിൽ ലംബോർഗിനി റോഡരികിലുള്ളവർക്ക് നേർക്ക് ഓടിച്ചുകയറ്റി സിഗരറ്റ് കമ്പനി മുതലാളിയുടെ മകൻ; 6 പേർക്ക് പരിക്ക്

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. 9.15 ഓടെ ക്ലാസ് മുറിയിലേക്ക് കയറിയ പ്രിന്‍സ് രാജ് സന്ദീപ് കൗറിന് സമീപത്തു കൂടി പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ സമയത്ത് സന്ദീപ് പ്രിന്‍സിനോട് എന്തോ പറയുകയും പ്രിന്‍സ് പ്രതികരിക്കാതിരിക്കുകയും ചെയ്തു.

ശേഷം സന്ദീപ് കൗര്‍ ക്ലാസ് മുറിയില്‍ നിന്ന് പുറത്തേക്ക് പോയി. പ്രിൻസ് രാജും പുറത്തേക്കിറങ്ങി സന്ദീപ് കൗറിന് പിന്നാലെ ചെന്നു. ഈ സമയത്ത് മൂന്നാമതൊരു വിദ്യാര്‍ഥിനി ഇരുവര്‍ക്കുമിടയില്‍ ഇടപെടുന്നത് കാണാം.

ക്ലാസ് മുറിയില്‍ സഹപാഠിയെ വെടിവെച്ചു കൊന്നു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത്
കൊല്ലത്ത് പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം: മുരാരി തന്ത്രി പിടിയില്‍

ശേഷം വിദ്യാര്‍ഥിനി പ്രിന്‍സിനേയും സന്ദീപിനേയും കൂട്ടി ക്ലാസ് മുറിയിലേക്ക് കയറി. സന്ദീപ് കൗറും സുഹൃത്തും അവസാനത്തെ ബെഞ്ചിലും പ്രിന്‍സ് അവര്‍ക്ക് മുന്നിലുമായിട്ടാണ് ഇരുന്നത്. ഈ സമയത്താണ് പ്രിന്‍സ് രാജ് ബാഗില്‍ നിന്ന് തോക്കെടുത്ത് സന്ദീപ് കൗറിനു നേരെ വെടിയുതിര്‍ത്തത്. തലയ്ക്ക് വെടിയേറ്റ പെണ്‍കുട്ടി സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. പിന്നാലെ, പ്രിന്‍സ് തലയ്ക്ക് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തിന് കാരണമെന്താണ് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

News Malayalam 24x7
newsmalayalam.com