

മലപ്പുറം: വളാഞ്ചേരിയില്‍ മദ്യലഹരിയില്‍ പിതാവിന്റെ അടിയേറ്റ് 17 കാരന്‍ മരിച്ചു. പച്ചീരി സ്വദേശി ശ്യാം കൃഷ്ണനാണ് മരിച്ചത്. പിതാവ് ശബരിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ തര്‍ക്കത്തിനിടെയാണ് പിതാവിന്റെ അടിയേറ്റത്.
മഞ്ചേരി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് മരിച്ച ശ്യാം കൃഷ്ണന്‍. കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെന്നും അബദ്ധത്തില്‍ ചെയ്തതാണെന്നും പിതാവ് ശബരി പറഞ്ഞത്.
പിതാവ് വീട്ടിലെത്തിയപ്പോള്‍ മകനുമായി തര്‍ക്കമുണ്ടാവുകയായിരുന്നു. ആ തര്‍ക്കത്തില്‍ മകനെ ഒരു വടിയെടുത്ത് അടിക്കുകയുമായിരുന്നു. അടി മകന്റെ തലയിലാണ് കൊണ്ടത്. അടിയേറ്റ പിന്നാലെ തന്നെ മകന്‍ ശ്യാം കൃഷ്ണന്‍ കുഴഞ്ഞുവീണു.
പിതാവ് ശബരി തന്നെയാണ് മകനെ ആശുപത്രിയില്‍ എത്തിച്ചത്. വളാഞ്ചേരിയിലെ ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ എംഇഎസ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്.