ഭര്‍ത്താവിന് സംശയ രോഗം; ബ്ലേഡ് കൊണ്ട് ഭാര്യയുടെ മൂക്ക് മുറിച്ചു

ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി ചികിത്സയിൽ
ഭര്‍ത്താവിന് സംശയ രോഗം; ബ്ലേഡ് കൊണ്ട് ഭാര്യയുടെ മൂക്ക് മുറിച്ചു
Image: ANI
Published on

മധ്യപ്രദേശ്: ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ യുവാവിന്റെ അതിക്രമം. മധ്യപ്രദേശിലെ ജബുവ ജില്ലയിലാണ് സംഭവം. അവിഹിതം ആരോപിച്ച് ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് മുറിക്കുകയായിരുന്നു.

ജബുവ ജില്ലയിലെ പാദല്‍വ ഗ്രാമത്തിലെ യുവതിയാണ് ആക്രമണത്തിന് ഇരയായത്. 23 കാരിയായ യുവതിയുടെ മൂക്ക് ഭര്‍ത്താവ് മുറിക്കുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവിന് സംശയ രോഗം; ബ്ലേഡ് കൊണ്ട് ഭാര്യയുടെ മൂക്ക് മുറിച്ചു
പൊള്ളുന്ന വേദനയായി കവിത; പ്രണയപ്പകയില്‍ പൊലിഞ്ഞ ജീവന്‍

നിലവില്‍ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. രാകേഷ് ബിലാവല്‍ എന്നയാളാണ് പ്രതി. ജോലി ആവശ്യത്തിനായി രാകേഷ് ഭാര്യയുമായി കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഗുജറാത്തിലേക്ക് പോയിരുന്നു. ഇവിടെ എത്തിയതിനു ശേഷമാണ് ഭാര്യയുമായി പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.

ഭര്‍ത്താവിന് സംശയ രോഗം; ബ്ലേഡ് കൊണ്ട് ഭാര്യയുടെ മൂക്ക് മുറിച്ചു
ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട കേസ്; പ്രതിയെ കീഴ്‌പ്പെടുത്തിയയാളെ കണ്ടെത്താന്‍ പൊലീസ്; ചിത്രം പുറത്തുവിട്ടു

ഭാര്യയ്ക്ക് മറ്റാരോ ആയി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു തര്‍ക്കം. ഒടുവില്‍ ഇരുവരും ഗ്രാമത്തിലേക്ക് തിരിച്ചെത്തി. ഇവിടെ വെച്ചും പീഡനം തുടരുകയായിരുന്നു. മര്‍ദനത്തിനിടയില്‍ ഭാര്യയുടെ മൂക്ക് മുറിച്ചു. ഇതിനു ശേഷം രാകേഷ് തന്നെയാണ് ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചതും.

ഗുജറാത്തില്‍ വെച്ച് ഭര്‍ത്താവ് ഉപദ്രവിച്ചതിനെ തുടര്‍ന്ന് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നതായി യുവതി പറയുന്നു. ഗ്രാമത്തില്‍ തിരിച്ചു പോയി കുടുംബവുമായി സംസാരിക്കാമെന്നായിരുന്നു മറുപടി. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷം വടി ഉപയോഗിച്ച് അടിക്കുകയും ബ്ലേഡ് കൊണ്ട് മൂക്ക് മുറിക്കുകയുമായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

മകന്‍ നിലവിളിച്ച് കരഞ്ഞിട്ടും ഭര്‍ത്താവ് ഉപദ്രവം തുടര്‍ന്നുവെന്നും യുവതി പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com