അരയ്ക്ക് താഴേക്ക് മുറിവ്; പുനലൂരില്‍ ആദിവാസ് യുവാവ് കാട്ടില്‍ മരിച്ച നിലയില്‍; ദുരൂഹത

പുനലൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
അരയ്ക്ക് താഴേക്ക് മുറിവ്; പുനലൂരില്‍ ആദിവാസ് യുവാവ് കാട്ടില്‍ മരിച്ച നിലയില്‍; ദുരൂഹത
Published on
Updated on

കൊല്ലം: പുനലൂരില്‍ ആദിവാസി യുവാവിനെ കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേന്‍ വില്‍പ്പനയ്ക്കായി കഴിഞ്ഞ ദിവസമാണ് വീട്ടില്‍ നിന്നും പോയത്. ഇയാളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.

അരയ്ക്ക് താഴേക്ക് മുറിവേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പുനലൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

തേന്‍ കൊടുക്കാനായി കാര്‍ വിളിച്ച് പോയതാണ്. എന്നാല്‍ അതിന് ശേഷം വീട്ടില്‍ വന്നിട്ടില്ലെന്നാണ് അറിഞ്ഞതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

News Malayalam 24x7
newsmalayalam.com