ബസില്‍ വച്ച് അഭിഭാഷകയെ ശല്യം ചെയ്ത കേസിലെ പ്രതി ലോഡ്ജിനുള്ളില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് മാനസിക സമ്മര്‍ദം മൂലമെന്ന് നിഗമനം

പൊലീസെത്തി മുറി തുറന്നു പരിശോധിച്ചപ്പോഴാണ് കട്ടിലിനു താഴെ മെത്തയില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ബസില്‍ വച്ച് അഭിഭാഷകയെ ശല്യം ചെയ്ത കേസിലെ പ്രതി ലോഡ്ജിനുള്ളില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് മാനസിക സമ്മര്‍ദം മൂലമെന്ന് നിഗമനം
Published on
Updated on

തിരുവനന്തപുരം: അഭിഭാഷകയെ ശല്യം ചെയ്തെന്ന കേസിലെ പ്രതി ലോഡ്ജിനുള്ളില്‍ മരിച്ച നിലയില്‍. ബാലരാമപുരം സ്വദേശി വിമല്‍ കുമാറാണ് മരിച്ചത്. ഫെബ്രുവരി 11ന് കെഎസ്ആര്‍ടിസി ബസില്‍ അഭിഭാഷയെ ശല്യം ചെയ്‌തെന്ന പരാതിയിലാണ് വിമല്‍ കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പ്രചരിച്ചതിനെ തുടര്‍ന്ന് വിമല്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്നാണ് പ്രാഥമിക വിവരം.

ഫെബ്രുവരി 28 ആം തീയതി വര്‍ക്കല റെയില്‍വേ സ്റ്റേഷനു സമീപമുള്ള ലോഡ്ജില്‍ മുറിയെടുത്ത വിമല്‍കുമാറിനെ രണ്ടുദിവസമായി പുറത്തേക്ക് കണ്ടിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ഹോട്ടല്‍ മാനേജര്‍ വര്‍ക്കല പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി മുറി തുറന്നു പരിശോധിച്ചപ്പോഴാണ് കട്ടിലിനു താഴെ മെത്തയില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ബസില്‍ വച്ച് അഭിഭാഷകയെ ശല്യം ചെയ്ത കേസിലെ പ്രതി ലോഡ്ജിനുള്ളില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് മാനസിക സമ്മര്‍ദം മൂലമെന്ന് നിഗമനം
ജിമ്മില്‍ പരിശീലനത്തിനെത്തിയ രണ്ട് സ്ത്രീകളെ പ്രണയം നടിച്ച് പീഡിപ്പിച്ചു; ട്രെയ്‌നര്‍ അറസ്റ്റില്‍

ഫെബ്രുവരി പതിനൊന്നാം തീയതി വൈകുന്നേരം ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്തേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്ത വനിതാ അഭിഭാഷകയെ ബസിനുള്ളില്‍ വച്ച് ശല്യം ചെയ്തു എന്നാണ് വിമല്‍ കുമാറിന് എതിരെയുള്ള പരാതി. സംഭവ സമയത്ത് തന്നെ അഭിഭാഷക യുവാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് മംഗലപുരം പൊലീസ് അഭിഭാഷയുടെ പരാതിയില്‍ കേസും രജിസ്റ്റര്‍ ചെയ്തു.

കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സുനില്‍കുമാറിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി. ഇതില്‍ കടുത്ത മാനസിക സമ്മേളനത്തില്‍ യുവാവ് ഭാര്യയോട് താന്‍ നിരപരാധി ആണെന്നും പുറത്തിറങ്ങാന്‍ പറ്റാത്ത രീതിയില്‍ മാനക്കേട് ഉണ്ടായതായും പറഞ്ഞു. ഏഴ് വയസ്സുള്ള പെണ്‍കുട്ടിയുടെയും രണ്ടു വയസ്സുള്ള ആണ്‍കുട്ടിയുടെയും പിതാവാണ് മരണപ്പെട്ട വിമല്‍ കുമാര്‍.

ബസില്‍ വച്ച് അഭിഭാഷകയെ ശല്യം ചെയ്ത കേസിലെ പ്രതി ലോഡ്ജിനുള്ളില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് മാനസിക സമ്മര്‍ദം മൂലമെന്ന് നിഗമനം
സാധാരണക്കാരന്റെ സ്വപ്‌നങ്ങള്‍ക്ക് വിലയില്ലേ? പ്രതിയെ ഇതുവരെ പിടിക്കാന്‍ കഴിയാത്തത് എന്തുകൊണ്ട്; പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം

വീട്ടില്‍ നിന്ന് കാണാതായതിനു ശേഷം ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിമല്‍കുമാര്‍ മറുപടി നല്‍കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഒന്നാം തീയതി വീട്ടില്‍ വന്നു പോയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വര്‍ക്കല പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com