പത്തനംതിട്ടയിൽ അരുംകൊല. പത്തനംതിട്ടയിൽ ഭാര്യമാതാവിനെ മരുമകൻ അടിച്ചു കൊന്നു. 54കാരിയായ ഉഷാമണിയെയാണ് മരുമകൻ സുനിൽ കോടാലി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. പത്തനംതിട്ട വെച്ചൂച്ചിറ അഴുത ഉന്നതിയിലാണ് സംഭവം. കൊലപാതകത്തിന് കാരണം വീട്ടുവഴക്കാണെന്നാണ് പൊലീസ് നിഗമനം.
കഴിഞ്ഞ നാല് വർഷമായി ഭാര്യയുമായി വേർപ്പെട്ട് കഴിയുകയായിരുന്നു സുനിൽ. ഇതിന് കാരണം ഉഷാമണിയാണെന്നായിരുന്നു ഇയാൾ കരുതിയത്. ഇതേ തുടർന്നുണ്ടായ വാക്തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.