കോട്ടയം: മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് മരിച്ചത്. ഇന്ന് ഇന്ന് പുലർച്ചെ നാലിന് ആയിരുന്നു കൊലപാതകം.
കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽ കുമാറിനെയും മകൻ അഭിജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അനിൽ കുമാറിന്റെ വീടിനു മുന്നിൽ വച്ചാണ് സംഭവം. അനിൽകുമാർ മുൻ കോൺഗ്രസ് കൗൺസിലറും പ്രാദേശിക കോൺഗ്രസ് നേതാവുമാണ്.
അനിൽ കുമാറിൻ്റെ മകൻ കഞ്ചാവും അടിപിടിയും അടക്കം നിരവധി കേസുകളിൽ പ്രതിയാണ്. ലഹരി ഇടപാടിലെ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം. ആദർശിനൊപ്പം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റോബിൻ ജോർജ്ജും ഉണ്ടായിരുന്നു. മുൻപ് പൊലീസിന് നേരെ പട്ടിയെ അഴിച്ചുവിട്ട് രക്ഷപ്പെട്ട പ്രതിയാണ് റോബിൻ.