ആലപ്പുഴ: മാവേലിക്കരയിൽ അമ്മയെ മകൻ മർദിച്ചു കൊന്നു. കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജൻ (69) ആണ് കൊല്ലപ്പെട്ടത്. ഏകമകനായ കൃഷ്ണദാസിനെ (39) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മാവേലിക്കര നഗരസഭയിലെ സിപിഐ മുൻ കൗൺസിലറാണ് കൊല്ലപ്പെട്ട കനകമ്മ.
സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു. അമ്മയുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മുൻപ് പലതവണ പരാതി നൽകുകയും പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ഇന്നലെ മദ്യപിച്ചെത്തി തർക്കം ഉണ്ടാവുകയും കൃഷ്ണ ദാസ് അമ്മയെ മർദിക്കുകയും ചെയ്തു. ഇന്ന് രാവിലെ ഇയാൾ തന്നെയാണ് അമ്മയ്ക്ക് അനക്കമില്ലെന്ന് പോലിസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത്.