കൊടുക്കുവാനുള്ള 1 ലക്ഷം രൂപ രണ്ടു വർഷമായിട്ടും കൊടുത്തില്ല; പാലക്കാട് സ്വദേശിയുടെ വീടിനും വാഹനങ്ങൾക്കും തീയിട്ട് മധ്യവയസ്കൻ

വീടിന് തീയിട്ട ശേഷം ജീവനൊടുക്കാനായി ഇയാൾ സ്വന്തം ശരീരത്തിൽ മുറിവുകളുണ്ടാക്കുകയും ചെയ്തിട്ടുണ്ട്
ഇബ്രാഹിമിൻ്റെ വീട്
ഇബ്രാഹിമിൻ്റെ വീട്Image: News Malayalam 24x7
Published on

പാലക്കാട്: പാലക്കാട് മുതുതല കൊടുമുണ്ടയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്കും വീടിനും തീയിട്ട് മധ്യവയസ്കൻ. എറണാകുളം സ്വദേശിയായ പ്രേം ദാസ് എന്നയാളാണ് തീയിട്ടത്. പട്ടാമ്പി സ്വദേശിയായ ഇബ്രാഹിം എന്നയാളുടെ വീടിനും വാഹനങ്ങൾക്കുമാണ് തീയിട്ടത്. വീടിന് തീയിട്ട ശേഷം ജീവനൊടുക്കാനായി ഇയാൾ സ്വന്തം ശരീരത്തിൽ മുറിവുകളുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.ഇയാളെ ആശുപത്രിയിലേക്ക് മാറ്റാനും പൊലീസ് ശ്രമിക്കുന്നുണ്ട്.

ഇബ്രാഹിമിൻ്റെ വീട്
മില്ലുടമകളെ ക്ഷണിച്ചില്ല; നെല്ല് സംഭരണ യോഗത്തിൽ നിന്നും ക്ഷുഭിതനായി ഇറങ്ങിപ്പോയി മുഖ്യമന്ത്രി

ഇബ്രാഹിം ഒരു ലക്ഷം രൂപ കൊടുക്കാനുള്ളതായി പറയുന്ന ഒരു നോട്ടീസും വീടിന് മുന്നിൽ നിന്നും കണ്ടെടുത്തു. എറണാകുളം ജില്ലയിലെ പ്രേംദാസിന് ഒരു ലക്ഷം രൂപ നൽകാനുണ്ടെന്നും , മാന്യനാണെങ്കിൽ പണം നൽകണമെന്നുമാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. സൗദിയിൽ ഇരുവരും ഒരുമിച്ചുണ്ടായിരുന്ന സമയത്ത് കാർ വിറ്റ വകയിലാണ് 1 ലക്ഷം രൂപ നൽകാനുള്ളത്. ഘട്ടം ഘട്ടമായി നൽകാമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട്

പണം നൽകാതെ മുങ്ങി നടക്കുകയാണെന്നും നോട്ടീസിൽ പറയുന്നു.

വീടിന് മുന്നിൽ നിന്നും കിട്ടിയ നോട്ടീസ്
വീടിന് മുന്നിൽ നിന്നും കിട്ടിയ നോട്ടീസ്Image: News Malayalam 24x7

തീയിട്ട ആളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com