എറണാകുളം: ആലുവ മെട്രോ സ്‌റ്റേഷനിൽ ഭർത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് പരിക്കേറ്റു. ഇടപ്പള്ളി ചങ്ങമ്പുഴ നഗർ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചത്. വാക്കുതർക്കത്തിനിടെ മഹേഷ് നീതുവിനെ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ നീതുവിനെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.