കൊല്ലത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; അക്രമത്തിലെത്തിയത് ബാറിൽ തുടങ്ങിയ തർക്കം

ശരത്തിന്റെ ശരീരത്തിൽ നിരവധി തവണ വെട്ടേറ്റിട്ടുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
കൊല്ലം കടയ്ക്കലിൽ യുവാവിനെ വെട്ടിക്കൊന്നു
Published on
Updated on

കൊല്ലം കടയ്ക്കലിൽ യുവാവിനെ വെട്ടിക്കൊന്നു. കടയ്ക്കൽ വയല സ്വദേശി ശരത്താണ് കൊല്ലപ്പെട്ടത്. ബാറിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് കൊലപാതകം എന്ന് പൊലീസ് പറഞ്ഞു. ശരത്തിന്റെ ശരീരത്തിൽ നിരവധി തവണ വെട്ടേറ്റിട്ടുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കൊല്ലം കടയ്ക്കലിൽ യുവാവിനെ വെട്ടിക്കൊന്നു
പേരിലും വയസ്സിലും കൃത്രിമം; പി.കെ. ശശിക്കെതിരെ ആരോപണവുമായി എൽഡിഎഫ്

പോസ്റ്റ്മാർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം കൊല്ലത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി വലിയ അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

News Malayalam 24x7
newsmalayalam.com