നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്

കേസിൽ അറസ്റ്റിലായ രണ്ടാനച്ഛൻ അഷ്കറിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യും
നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്
Published on
Updated on

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരൻ അർഷിദിന്റെ കൊലപാതകത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് നെടുമങ്ങാട് പൊലീസ്. കേസിൽ അറസ്റ്റിലായ രണ്ടാനച്ഛൻ അഷ്കറിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യും. കൊലപാതകത്തിന് പിന്നാലെ അഷ്കറിന്റെ വീടും പരിസരവും കഴുകി വൃത്തിയാക്കിയത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമായിരുന്നോയെന്നും അന്വേഷിക്കും.

റിമാൻഡിലുള്ള അമ്മ അഖിലയെയും അഷ്കറിനെയും കസ്റ്റഡിയിൽ വാങ്ങാൻ നാളെ കോടതിൽ കസ്റ്റഡി അപേക്ഷ നൽകും. അഖിലയും കുഞ്ഞിനെ മർദ്ദിച്ചിരുന്നോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഇരുവരെയും കസ്റ്റഡിയിൽ ലഭിച്ചാൽ മൊഴികളിലെ വൈരുധ്യങ്ങൾ, ക്രൂര പീഡനത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്തുക, ദീർഘകാല പീഡനത്തെക്കുറിച്ച് മറ്റാർക്കെങ്കിലും അറിവുണ്ടായിരുന്നോയെന്ന് പരിശോധിക്കുക എന്നിവയാകും അന്വേഷണത്തിന്റെ അടുത്ത ഘട്ടം.

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്
കുട്ടിക്കൂട്ടങ്ങൾ വീണ്ടും സ്കൂളുകളിലേക്ക്; സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ

ഒന്നരവയസുകാരൻ അർഷിദ് കൊടുംക്രൂരതയാണ് നേരിട്ടത്. കുഞ്ഞിന്റെ ശരീരത്തിൽ 51 മുറിവുകൾ ഉണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന്റെ ശരീരത്തിൽ പലയിടത്തും പഴയ മുറിവുകളും എല്ലിന് ഒടിവുകളും കണ്ടെത്തി. അതിനിടെ കുഞ്ഞിനെ സ്ഥിരമായി മർദിച്ചിരുന്നതായി അഖിലയുടെ പങ്കാളി അഷ്കർ പൊലീസിനോട് പറഞ്ഞു.

കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകനായ അർഷിദ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. അഷ്‌കർ ചോറ് കൊടുക്കുന്നതിനിടയിൽ അർഷിദ് ഛർദിച്ചിരുന്നു. ഉടൻ എസ്എടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഈ സമയത്ത് അമ്മ അഖില, തമിഴ്‌നാട്ടിൽ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. സ്ഥിരമായ മർദനമാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് വിവരം.

News Malayalam 24x7
newsmalayalam.com