
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരി സോനയുടെ മരണത്തില്‍ കാമുകന്‍ അറസ്റ്റില്‍. പറവൂര്‍ സ്വദേശി റമീസാണ് അറസ്റ്റിലായത്. ആത്മഹത്യപ്രേരണ കുറ്റത്തിന് പുറമെ കൂടുതല്‍ വകുപ്പുകളും റമീസിനെതിരെ ചുമത്തി. റമീസിനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണ് സോനയുടെ ആത്മഹത്യാക്കുറിപ്പില്‍ ഉള്ളത്.
ശനിയാഴ്ച വീട്ടില്‍ വെച്ചാണ് സോന എല്‍ദോസ് ജീവനൊടുക്കിയത്. മകളുടെ മരണത്തിന് പിന്നാലെ അമ്മ നല്‍കിയ പരാതിയില്‍ ആണ് കാമുകന്‍ റമീസിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. റമീസ് സോനയെ മര്‍ദിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആത്മഹത്യാ പ്രേരണാ കുറ്റവും ശാരീരിക ഉപദ്രവത്തിന്റെ വകുപ്പും കൂടാതെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനുള്ള വകുപ്പും റമീസിനെതിരെ ചുമത്തി. കാമുകനും കുടുംബവും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചെന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചു. മതം മാറിയാല്‍ വിവാഹം കഴിക്കാമെന്ന് കാമുകനും കുടുംബവും പറഞ്ഞു. വീട്ടില്‍നിന്ന് ഇറങ്ങി കാമുകന്റെ വീട്ടില്‍ ചെന്നപ്പോഴാണ് മതപരിവര്‍ത്തനം ആവശ്യപ്പെട്ടത് എന്നും കുറിപ്പില്‍ പറയുന്നു.
മരിക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ റമീസ് സമ്മതം തന്നു എന്നും വീട്ടുകാര്‍ക്ക് ബാധ്യതയാകാന്‍ താത്പര്യമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നു എന്നും കുറിപ്പില്‍ ഉണ്ട്.