മലപ്പുറം: വളാഞ്ചേരിയിൽ ബസിൽ പീഡനം. സംഭവത്തിൽ കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി ഷക്കീർ പടിയിൽ. കോളേജ് വിദ്യാർഥിനിയുടെ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ തിങ്കാളാഴ്ചയാണ് സംഭവമുണ്ടായത്. കോളേജ് വിദ്യാർത്ഥിനി ബസിൽ യാത്ര ചെയ്യവെയായിരുന്നു സംഭവം. പ്രതിക്കെതിരെ ബസ് ജീവനക്കാരോട് പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നും വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ ബസ് ജീവനക്കാർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് ഇന്ന് പ്രതിയെ പിടികൂടുന്നത്.