കൊയിലാണ്ടി മുത്താമ്പിയിൽ രണ്ട് കടകളിൽ കവർച്ച; മോഷ്ടാവിനെ തിരഞ്ഞ് പൊലീസ്

കടകളിലെ സിസിടിവി പ്രവർത്തിക്കാത്തതിനാൽ മോഷ്ടാക്കളുടെ ദൃശ്യവും ലഭ്യമായിട്ടില്ല
koyilandy
മോഷണം നടന്ന കടSource: News Malayalam 24x7
Published on

കോഴിക്കോട്: കൊയിലാണ്ടി മുത്താമ്പി റോഡിലെ കടകളിൽ കവർച്ച. രണ്ട് കടയിൽ നിന്ന് 11,000 രൂപയാണ് മോഷണം പോയത്. കടകളിലെ സിസിടിവി പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മോഷ്ടാക്കളുടെ ദൃശ്യവും ലഭ്യമായിട്ടില്ല.

വെള്ളിയാഴ്ച പുലർച്ചെയാണ് മുത്താമ്പി റോഡിലെ കടകളിൽ കവർച്ച നടന്നിരിക്കുന്നത്. കടകളുടെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകയറിയതെന്ന് കണ്ടെത്തി. രണ്ട് കടകളിൽ നിന്ന് പണം മോഷണം പോയിട്ടുണ്ട്. മാജിക്ക് ഓവൻ ബേക്കറി ആൻഡ് കൂൾബാർ, കൊയിലാണ്ടി സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലാണ് മോഷണം നട‌ന്നത്.

koyilandy
കോഴിക്കോട് ഐസിയു പീഡന കേസ്: പ്രതിയായ അറ്റൻഡറെ പിരിച്ചുവിട്ടു, പോരാട്ടങ്ങളുടെ വിജയമെന്ന് അതിജീവിത

മാജിക് ഓവൻ ബേക്കറിയിൽ നിന്ന് മൂവായിരം രൂപയും സൂപ്പർമാർക്കറ്റിൽ നിന്ന് എട്ടായിരം രൂപയും മോഷണം പോയി. കടകൾക്ക് സമീപമുള്ള ബാങ്കിലെ സിസിടിവി ക്യാമറ താഴ്ത്തിവച്ച ശേഷമാണ് മോഷണം നടത്തിയിരിക്കുന്നത്. കടയിൽ നിന്ന് പണമല്ലാതെ സാധനങ്ങളൊന്നും കള്ളൻ കൊണ്ടുപോയിട്ടില്ലെന്ന് കടയുടമകൾ അറിയിച്ചു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കടകളിലെ സിസിടിവി പ്രവർത്തിക്കാത്തത് അന്വേഷണത്തെ ബാധിക്കുന്ന ഘടകമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com