അമ്മയെ മകൻ കഴുത്തറത്ത് കൊന്നു; പ്രതി ലഹരിക്ക് അടിമയെന്ന് പൊലീസ്

കൊലപാതകത്തിനു പിന്നാലെ ഇയാൾ കേളകം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
അമ്മയെ മകൻ കഴുത്തറത്ത് കൊന്നു; പ്രതി ലഹരിക്ക് അടിമയെന്ന് പൊലീസ്
Published on
Updated on

കണ്ണൂർ: പേരാവൂർ താന്നിക്കുന്നിൽ അമ്മയെ മകൻ കഴുത്തറത്ത് കൊന്നു. കൊളക്കാട് മഠത്തിപറമ്പിൽ ഗീതയാണ് (50) കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റി (25)യാണ് കൊല നടത്തിയത്. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. കൊലപാതകത്തിനു പിന്നാലെ ഇയാൾ കേളകം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

ഗീതയുമായുള്ള വാക്കുതർക്കത്തിനൊടുവിൽ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേളകത്ത് ‘മൊണാലിസ’ എന്ന പേരിൽ ​ഗീത ബ്യൂട്ടി പാർലർ നടത്തുന്നുണ്ട്. ബെംഗളൂരുവിൽ വിദ്യാർഥിയായിരുന്നു ക്രിസ്റ്റി. ഇയാൾ ലഹരിക്ക് അടിമയായിരുന്നുവെന്നാണ് വിവരം. സംഭവസമയത്ത് ക്രിസ്റ്റിയും ​ഗീതയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗീതയുടെ മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി.

അമ്മയെ മകൻ കഴുത്തറത്ത് കൊന്നു; പ്രതി ലഹരിക്ക് അടിമയെന്ന് പൊലീസ്
"ഞാൻ തോറ്റു, അച്ഛൻ ജയിച്ചു, അഭിനന്ദനങ്ങൾ’; കുറിപ്പെഴുതി യുവ അഭിഭാഷകൻ ജീവനൊടുക്കി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com