2 ലക്ഷം രൂപയ്ക്ക് മകള്‍ക്ക് ടെന്നീസ് റാക്കറ്റ് വാങ്ങി നല്‍കി; മാസം 17 ലക്ഷം രൂപ വരുമാനം; ദീപകിന്റെ വാദങ്ങള്‍ തള്ളി നാട്ടുകാര്‍

മകളുടെ ചെലവിലാണ് താന്‍ ജീവിക്കുന്നതെന്ന ബന്ധുക്കളുടെ പരിഹാസവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പിതാവ് ദീപക് യാദവ് പൊലീസിനോട് പറഞ്ഞത്
രാധിക യാദവ്, പിതാവ് ദീപക് യാദവ് Image: X
രാധിക യാദവ്, പിതാവ് ദീപക് യാദവ് Image: X
Published on

കഴിഞ്ഞ ദിവസമാണ് ഗുരുഗ്രാമില്‍ പിതാവ് മകളെ വെടിവെച്ചു കൊന്ന വാര്‍ത്ത പുറത്തു വന്നത്. യുവ ടെന്നീസ് താരം രാധിക യാദവ് ആണ് കൊല്ലപ്പെട്ടത്. രാധിക ടെന്നീസ് അക്കാദമി നടത്തുന്നതും മകളുടെ ചെലവിലാണ് താന്‍ ജീവിക്കുന്നതെന്ന ബന്ധുക്കളുടെ പരിഹാസവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പിതാവ് ദീപക് യാദവ് പൊലീസിനോട് വെളിപ്പെടുത്തിയത്.

എന്നാല്‍, ദീപകിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഗുരുഗ്രാമില്‍ പലയിടങ്ങളിലായി ദീപകിന് നിരവധി സ്വത്തുക്കളുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മാസം 15 ലക്ഷം മുതല്‍ 17 ലക്ഷം വരെ ഇതില്‍ നിന്ന് ഇയാള്‍ക്ക് വരുമാനം ലഭിച്ചിരുന്നതായും കണ്ടെത്തി.

രാധിക യാദവ്, പിതാവ് ദീപക് യാദവ് Image: X
"മകളുടെ ചെലവിലാണ് ജീവിക്കുന്നതെന്ന പരിഹാസം കേട്ട് മടുത്തു"; ടെന്നീസ് താരത്തെ വെടിവെച്ച കൊന്ന കേസിൽ അച്ഛൻ്റെ മൊഴി പുറത്ത്

ഗുരുഗ്രാമില്‍ പലയിടങ്ങളില്‍ ദീപകിന് വാടക കെട്ടിടങ്ങളുണ്ട്. ഇതുകൂടാതെ ആഢംഭര ഫാം ഹൗസും ദീപകിനുണ്ടായിരുന്നു. ദീപക് സമ്പന്നനാണെന്ന് ഗ്രാമത്തിലെ എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നും ദീപകിന്റെ സ്വദേശമായ വസീറാബാദിലുള്ള പരിചയക്കാരനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ രാവിലെ 10.30 ഓടെയാണ് ഗുരുഗ്രാമിലെ സുശാന്ത് ലോകിലുള്ള താമസസ്ഥലത്തു വെച്ച് ദീപക് മകളെ വെടിവെച്ചു കൊന്നത്. രാധികയ്ക്കു നേരെ ദീപക് അഞ്ച് തവണ നിറയൊഴിച്ചു. മൂന്ന് വെടിയുണ്ടകള്‍ രാധികയുടെ ശരീരത്തില്‍ തുളച്ചു കയറി. കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അറസ്റ്റിലായ ദീപക് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിരുന്നു. മകളുടെ സോഷ്യല്‍മീഡിയ ഉപയോഗവും സാമ്പത്തികമായി സ്വയംപര്യാപ്തത നേടിയതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ ദീപക് പറഞ്ഞത്.

രാധിക യാദവ്, പിതാവ് ദീപക് യാദവ് Image: X
ടെന്നീസ് അക്കാദമി നടത്തുന്നതിലും സോഷ്യല്‍ മീഡിയ ഉപയോഗത്തിലും അതൃപ്തി; ടെന്നീസ് താരത്തെ പിതാവ് വെടിവെച്ചു കൊന്നതിനു പിന്നില്‍

മകളുടെ ചെലവിലാണ് താന്‍ ജീവിക്കുന്നതെന്ന ബന്ധുക്കളും നാട്ടുകാരും പരിഹസിച്ചിരുന്നതായും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് മകളെ കൊലപ്പെടുത്തിയത്. 032 ബോര്‍ റിവോള്‍വറാണ് ദീപകിന്റെ പക്കലുണ്ടായിരുന്നത്. ഈ ലൈസന്‍സ് ലഭിക്കണമെങ്കിലും പണവും ബന്ധങ്ങളും ആവശ്യമാണെന്നും ദീപകിന്റെ നാട്ടുകാര്‍ പറയുന്നു.

രാധിക സ്വന്തമായി ടെന്നീസ് അക്കാദമി നടത്തുന്നതും സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നതിലും ദീപകിന് എതിര്‍പ്പുണ്ടായിരുന്നു. അടുത്തിടെ ഒരു മ്യൂസിക് വീഡിയോയില്‍ രാധിക അഭിനയിച്ചത് തര്‍ക്കം വഷളാകാന്‍ കാരണമായി. ടെന്നീസ് അക്കാദമി അടച്ചുപൂട്ടാന്‍ മകളോട് നിരന്തരം ദീപക് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, മകളെ ടെന്നീസ് പഠിപ്പിക്കാന്‍ മുന്‍കൈയ്യെടുത്തത് ദീപക് തന്നെയായിരുന്നുവെന്നാണ് വസീറാബാദിലെ നാട്ടുകാര്‍ പറയുന്നത്. സ്വന്തം പഠനം മാറ്റിവെച്ചാണ് ദീപക് മകളെ ടെന്നീസ് പഠിപ്പിച്ചത്. രണ്ട് ലക്ഷം രൂപയ്ക്ക് ടെന്നീസ് റാക്കറ്റ് വാങ്ങി നല്‍കിയിരുന്നു. മകളോട് വലിയ ദിപകിന് വലിയ സ്‌നേഹമായിരുന്നുവെന്നും കൊലപാതകത്തിന് കാരണം മറ്റെന്തെങ്കിലും ആകാമെന്നുമാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com