2000 രൂപ വാടക നൽകാനില്ല, ഗുജറാത്തിൽ ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്യാൻ വീട്ടുടമയ്ക്ക് ഒത്താശ ചെയ്ത് യുവാവ്

ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു
2000 രൂപ വാടക നൽകാനില്ല, ഗുജറാത്തിൽ ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്യാൻ വീട്ടുടമയ്ക്ക് ഒത്താശ ചെയ്ത് യുവാവ്
Source: Social Media
Published on
Updated on

ഗുജറാത്തിലെ മോർബിയിൽ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത . വാടക കുടിശ്ശിക നൽകാൻ പണമില്ലാത്തതിനാൽ പതിമൂന്നുകാരിയായ മകളെയും ഭാര്യയെയും ബലാത്സംഗം ചെയ്യാൻ വീട്ടുടമയ്ക്ക് ഒത്താശ ചെയ്ത് യുവാവ് . യുവാവിന്റെ അറിവോടെ പല തവണ വീട്ടുടമ ഇരുവരെയും പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു .പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ് യുവാവിനെയും വീട്ടുടമയെയും അറസ്റ്റ് ചെയ്തു . ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു .

അതിക്രമത്തെ കുറിച്ച് അറിഞ്ഞ യുവതിയുടെ അമ്മയാണ് വിവരം പൊലീസിനെ അറിയിക്കുന്നത് . ഗുജറാത്തിലെ സുരേന്ദ്രനഗറിൽ നിന്നുള്ള ഈ കുടുംബം ആറുമാസം മുമ്പ് ഉപജീവന മാർഗം തേടിയാണ് മോർബിയിലെത്തിയത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് 2000 രൂപ വാടകയുള്ള താമസ സ്ഥലത്തിൻ്റെ വാടക കൃത്യമായി അടയ്ക്കുവാൻ സാധിക്കാത്തതിനാൽ ഇത് നാല് മാസത്തെ വാടക കുടിശ്ശികയ്ക്ക് കാരണമായി.

2000 രൂപ വാടക നൽകാനില്ല, ഗുജറാത്തിൽ ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്യാൻ വീട്ടുടമയ്ക്ക് ഒത്താശ ചെയ്ത് യുവാവ്
തിരുവനന്തപുരം നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിൽ തീപിടിത്തം; അപകടം രാജസ്ഥാനിലെ കോട്ടയിൽ

ഇതിന് പരിഹാരമായി ഈ തുകയ്ക്ക് പകരം ഭാര്യയെയും മകളെയും ലൈംഗികമായി പീഡിപ്പിക്കാൻ അനുമതി നൽകിക്കൊണ്ട് ഇരുവരും ധാരണയിലെത്തുകയും വീട്ടുടമ ഇവരെ ഒന്നിലേറെ തവണ ബലാത്സംഗത്തിന് വിധേയരാക്കുകയുമായിരുന്നു. അതിക്രമത്തെ കുറിച്ച് അറിഞ്ഞ യുവാവിൻ്റെ ഭാര്യയുടെ അമ്മയാണ് മോർബി പൊലീസിൽ പരാതി നൽകിയത്.

കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്ന മൂന്നാമതൊരാൾക്കായുള്ള പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com