ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി തർക്കം; മദ്യലഹരിയിൽ അനന്തരവൻ്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം
പ്രതി പ്രഭാകരൻ
പ്രതി പ്രഭാകരൻSource: News Malayalam 24x7
Published on
Updated on

പാലക്കാട്: പാലക്കാട് വടകരപ്പതി കൗണ്ടന്നൂരിൽ മദ്യലഹരിയിൽ അമ്മാവനം അടിച്ചു കൊലപ്പെടുത്തി അനന്തരവൻ. വടകരപ്പതി ഒഴപ്പലണ്ടി കുപ്പാണ്ട കൗണ്ടന്നൂരിൽ ശെന്തിൽ കുമാർ (45) ആണ് മരിച്ചത്. സംഭവ ശേഷം ഒളിവിൽ പോയ സഹോദരിയുടെ മകൻ പ്രഭാകരനെ (33) പൊലീസ് പിടികൂടി.

ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് മദ്യലഹരിയിലായിരുന്ന പ്രതി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ശെന്തിൽ കുമാറിൻ്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു.

പ്രതി പ്രഭാകരൻ
വടകരയിൽ കാണാതായ 25കാരനായി അന്വേഷണം ഊർജിതം; സുഹൃത്തിനൊപ്പം നടന്നുപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com