പത്തനംതിട്ടയിൽ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി ബലാത്സം​ഗം ചെയ്ത സംഭവം; പ്രതി അറസ്റ്റിൽ

പത്തനംതിട്ട സ്വദേശിയായ 28കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ...
പ്രതി വിനോദ്
പ്രതി വിനോദ്Source: News Malayalam 24x7
Published on: 
Updated on: 

പത്തനംതിട്ട: പത്തനംതിട്ട സ്വദേശിയായ 28കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ. പ്രതി വിനോദിനെ അടൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ അയൽവാസിയായ ഓട്ടോ ഡ്രൈവർ ആണ് പ്രതി വിനോദ്. ഇന്നലെയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയെ പ്രതി ബലാത്സംഗത്തിന് ഇരയാക്കിയിരുന്നു.

പ്രതി വിനോദ്
'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു'; സിനിമാ സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ കേസെടുത്ത് പൊലീസ്

ഫെബ്രുവരി 15നാണ് സംഭവം. അയൽവാസിയായ ഓട്ടോ ഡ്രൈവറെ തുണിക്കടയിൽ പോകാനാണ് യുവതി ഓട്ടം വിളിച്ചത്. എന്നാൽ ലൈസൻസ് എടുക്കാൻ മറന്നു പോയെന്ന് കളവ് പറഞ്ഞ് യുവതിയെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ പ്രതി വിനോദ് ഫോണിൽ ചിത്രീകരിച്ചു. അവ കാണിച്ച് ഭീഷണി തുടർന്നതോടെ പ്രതിയുടെ ഭാര്യയോട് കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.

News Malayalam 24x7
newsmalayalam.com