കൊല്ലത്ത് ഒന്നര വയസുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് അമ്മയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തേവലക്കര പാലക്കൽ സ്വദേശി സാലിഹാണ് പിടിയിലായത്
പിടിയിലായ സാലിഹ്
പിടിയിലായ സാലിഹ്Source: News Malayalam 24x7
Published on

കൊല്ലം: കരുനാഗപ്പള്ളിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തേവലക്കര പാലക്കൽ സ്വദേശി സാലിഹാണ് പിടിയിലായത്. റെയിൽവേ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിക്ക് നേരെയായിരുന്നു ലൈംഗികാതിക്രമം. പരിക്കേറ്റ കുഞ്ഞും യുവതിയും ആശുപത്രിയിൽ ചികിത്സ തേടി.

വെള്ളിയാഴ്ച ഉച്ചയോട് കൂടിയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. റെയിൽ വേ കരാർ പണിക്കായി എത്തിയതായിരുന്നു യുവതി. ഇവർ പ്രദേശത്ത് ടെൻ്റടിച്ച് താമസിക്കുകയായിരുന്നു. അന്നേ ദിവസം ശാരീരികാസ്വസ്ഥ്യത അനുഭവപ്പെട്ടതിനാൽ യുവതി ജോലിക്ക് പോയിരുന്നില്ല. ഇവർ കുഞ്ഞിനൊപ്പം ടെൻ്റിൽ ഇരിക്കുകയായിരുന്നു.

പിടിയിലായ സാലിഹ്
കൊല്ലത്ത് മൃതദേഹത്തിൽ നിന്ന് സ്വർണം മോഷ്ടിച്ചു; മോഷണം പോയത് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ ശാലിനിയുടെ സ്വർണം

യുവതി കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നതിനിടെയാണ് സാലിഹ് മദ്യപിച്ചെത്തി അക്രമിച്ചത്. ഇയാൾ ടെൻ്റിലേക്ക് കയറി യുവതിയെ കടന്നുപിടിക്കുകയും, കുഞ്ഞിനെ വലിച്ചെറിയുകയുമായിരുന്നു. സ്ത്രീയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടി. ഇതോടെ സാലിഹ് ടെൻ്റിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവുൾപ്പെടെ കരുനാഗപ്പള്ളി പൊലീസിലെത്തി പരാതി നൽകി. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ സമീപവാസികൾ പ്രതി സാലിഹിനെ തിരിച്ചറിഞ്ഞിരുന്നു. ഇതോടെ കരുനാഗപ്പള്ളി പൊലീസിന് പ്രതിയെ എളുപ്പത്തിൽ പിടികൂടാൻ കഴിഞ്ഞു. അതേസമയം ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന യുവതിയുടെയും കുഞ്ഞിൻ്റെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

പിടിയിലായ സാലിഹ്
തദ്ദേശത്തർക്കം | വികസനം വോട്ടാകുമെന്ന് ഇടത് ക്യാമ്പ്, തിരിച്ചുവരവിന് യുഡിഎഫ്; ഇത്തവണ കോതമംഗലം ആര് നേടും?

Related Stories

No stories found.
News Malayalam 24x7
newsmalayalam.com